Foot Ball Top News

ബാലൻഡിയോർ നേടണോ പി എസ് ജി വിടൂ

July 7, 2021

author:

ബാലൻഡിയോർ നേടണോ പി എസ് ജി വിടൂ

എംബാപ്പയോട് പി എസ് ജി വിടാൻ ഉപദേശിച്ചിരിക്കുകയാണ് ഫ്രഞ്ച് ഇതിഹാസ താരം നികൊളാസ് അനെൽക്ക. അത്ലറ്റിക് എന്ന മാധ്യമത്തിന് അനേൽക നൽകിയ ഇൻ്റർവ്യൂ.

“നിങ്ങൾക്ക് വലിയ നേട്ടങ്ങൾ ലഭിക്കണമെന്ന് ഉണ്ടെങ്കിൽ നിങ്ങൾ പി എസ് ജി വിടൂ. നിങൾ പി എസ് ജി യിൽ ചെയ്യുന്നത് എല്ലാം നല്ലത് ആയിരിക്കും പക്ഷേ അതൊക്കെ ഫ്രാൻസിൽ മാത്രം ഒതുങ്ങി നിൽക്കും.

ലോകത്തിലെ ഏറ്റവും മികച്ച ലീഗുകൾ ഇംഗ്ലണ്ടിലോ സ്പെയിനിലോ ആണെങ്കിൽ മാത്രമേ നേട്ടങ്ങൾ കൈ വരിക്കാൻ സാധിക്കൂ. മെസ്സിയെയും റൊണാൾഡോയെയും പൊലെ കളിക്കാനും ബാലൻഡിയോർ നേടാനും ആഗ്രഹം ഉണ്ടെങ്കിൽ മറ്റു രാജ്യങ്ങളിലെ ക്ലബ്ബിൽ കളിക്കുന്നത് ആണ് ഉത്തമം.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ആണ് ഏറ്റവും ബുദ്ധിമുട്ടെറിയ ലീഗ് എന്ന് താൻ വിശ്വസിക്കുന്നു. അത് കൊണ്ട് തന്നെ ഏറ്റവും മികച്ചത് ആഗ്രഹിക്കുന്നുവെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലോ, സിറ്റി, ലിവർപൂൾ, ആഴ്സനൽ, ചെൽസി തുടങ്ങിയ ക്ലബ്ബുകളിലേക്ക് ചേക്കേറുന്നത് ആണ് ഉത്തമം.”

Leave a comment