Foot Ball Top News

അർജൻ്റീന ഫൈനലിൽ

July 7, 2021

author:

അർജൻ്റീന ഫൈനലിൽ

കോപ്പ അമേരിക്കയിലെ ഏറ്റവും അധികം ആളുകൾ ആവേശത്തോടെയും ശ്വാസമടക്കിപ്പിടിച്ച് കണ്ട മത്സരത്തിൽ അർജൻ്റീന ഫൈനലിലേക്ക് പ്രവേശിച്ചു. കളിയുടെ 6 അം മിനിറ്റിൽ തന്നെ മറിട്ടിനെസിലൂടെ അർജൻ്റീന ലീഡ് നേടി. കളിയുടെ 36 അം മിനിറ്റിൽ കൊളംബിയയുടെ ഗോൾ എന്നുറച്ച അവസരം) ബാറിൽ ഉരസി പോയത് ദൗർഭാഗ്യം തന്നെ.

ആദ്യ പകുതിയുടെ സന്തോഷത്തിന് അധികം ആയുസുണ്ടയിരുന്നില്ല. കളിയുടെ 60 മിനിറ്റിൽ ദൈയാസിലൂടെ കൊളംബിയ ഒപ്പമെത്തി. പിന്നിട് കളിയിൽ ഉടനീളം അർജൻ്റീനയുടെ മുന്നേറ്റം ആണ് കണ്ടത്. ഡീ മരിയ കൂടി വന്നതോടെ കളിക്ക് വേഗത കൈ വന്നു. 70 മിനിറ്റിൽ ഡി മരിയയുടെ മുന്നേറ്റം ഗോളിയെ മറികടന്ന് ഗോൾ എന്നുറപ്പിച്ച നിമിഷം കൊളംബിയൻ ഡിഫെണ്ടെർ തടുത്തത് കളിയിൽ ആവേശം വിതറി.

ഇരു പാതങ്ങളിലും സ്കോർ 1-1. എക്സ്ട്രാ ടൈം ഇല്ലാതിരുന്ന മത്സരത്തിൽ പെനൽറ്റി ഷൂട്ട് ഔടിലേക്ക് നീണ്ട മത്സരത്തിൽ എമിലനോ മാർടിനെസ് ആണ് അർജൻ്റീനയുടെ വിജയ് ശില്പി.

Leave a comment