ഷൂട്ട് ഔട്ടിൽ കൊളംബിയ സെമിയിൽ
ബ്രസീൽ. കോപ്പ അമേരിക്ക ക്വാർട്ടറിൽ ശക്തരായ ഉറുഗ്വായിനെ തകർത്ത് കൊളംബിയ സെമിയിൽ. ഷൂട്ട് ഔട്ടിലേക്ക് നീണ്ട മത്സരത്തിൽ4-2 നയിരുന്നു കൊളംബിയയുടെ വിജയം. ഉറുഗ്വെ താരങ്ങളുടെ രണ്ടു കിക്ക് തടങ്ങ ഗോൾ കീപ്പർ ഡേവിഡ് ഒസ്പിയൻ ആണ് ടീമിനെ രക്ഷിച്ചത്.
മത്സരത്തിൻ്റെ ആദ്യ പകുതിയുടെ മെല്ലെ പോക്കിന് ശേഷം സെക്കൻ്റ് ഹാഫ് അല്പം പരുക്കൻ കളിയാണ് ഇരു കൂട്ടരും പുറത്ത് എടുത്തത്. 59 അം മിനിറ്റിൽ ലഫിച്ച അവസരം സുവരസിന് മുതലാക്കാൻ ആയില്ല.
എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ നല്ല മുന്നേറ്റങ്ങൾ പിറന്നത് മൂന്നാം സെക്ഷനിൽ ആയിരുന്നു. നിശ്ചിത സമയത്ത് മത്സരം ഗോൾ രഹിത സമനിലയായതോടെ വിജയിയെ തീരുമാനിക്കാൻ ഷൂട്ട് ഔട്ട് വേണ്ടി വന്നു. കവനി, സുവാരസ് എന്നിവർക്ക് മാത്രമാണ് ഉറുഗ്വായ് നിരയിൽ സ്കോർ ചെയ്തത്.






































