കുതിപ്പ് തുടർന്ന് സ്കലോനിയും കൂട്ടരും
ബ്രസീൽ. അർജൻ്റീന ടീം ജൈത്ര യാത്ര തുടരുന്നു. തോൽവിയറിയാതെ രണ്ടു വർഷക്കാലം ആണ് ടീം പൂർത്തിയാക്കാൻ പോകുന്നതു. ഇതിന് മുൻപ് അർജൻ്റീന തോൽവി അറിയുന്നത് 2019 ജൂലയിൽ കോപ്പ അമേരിക്ക സെമി ഫൈനലിൽ ബ്രസിലിനോട് ആണ്.
രണ്ട് വർഷത്തിനിടയിൽ പത്ത് വിജയവും, ഏഴ് സമനിലയുമായി പതിനേഴു മത്സരങ്ങൾ ആണ് അർജൻ്റീന തോൽവി അറിയാതെ പൂർത്തിയാക്കുന്നത്. ക്വാർട്ടർ ഫൈനലിൽ ഇക്വഡോറിനെ തോൽപ്പിക്കാൻ കഴിഞ്ഞാൽ 2000 മുതൽ 2002 വരെയുള്ള കാലയളവിൽ മാഴ്‌സലോ ബിയൽസയുടെ കീഴിൽ തോൽവി അറിയാതെ പതിനെട്ട് മത്സരങ്ങൾ പൂർത്തിയാക്കിയ റെകോഡിന് ഒപ്പം എത്താനും കഴിയും.
അർജൻ്റീന ടീമിൻ്റെ റെക്കോർഡിന് ഒപ്പമെത്താൻ ഇ വിജയം കൊണ്ട് സാധിക്കില്ല. അൽഫിയോ മാസിലിൻ്റെ കീഴിൽ തോൽവി അറിയാതെ കുതിച്ച അർജൻ്റീനിയൻ ടീമിൻ്റെ റെക്കോർഡ് സ്കളോനിയ്ക്കും കൂട്ടർക്കും മറി കടക്കണം എങ്കിൽ കോപ്പ അമേരിക്കയും ജയിച്ച് ഖത്തർ ലോക കപ്പിൽ അപരാജിതരായി മുന്നോട്ട് പോകണം.






































