European Football Foot Ball Top News

വൈരാഗ്യം പുതുക്കാന്‍ ജര്‍മനിയും ഇംഗ്ലണ്ടും

June 29, 2021

വൈരാഗ്യം പുതുക്കാന്‍ ജര്‍മനിയും ഇംഗ്ലണ്ടും

യൂറോ 96 ലെ കുപ്രസിദ്ധമായ ഏറ്റുമുട്ടലിൽ നിന്ന് കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ, പഴയ ശത്രുക്കളായ ഇംഗ്ലണ്ടും ജർമ്മനിയും ചൊവ്വാഴ്ച രാത്രി ഇന്ത്യന്‍ സമയം ഒന്‍പതരക്ക് തമ്മില്‍ ഏറ്റുമുട്ടും.ചരിത്രം പരിശോധിച്ചാല്‍  ഇരു രാജ്യങ്ങളും ഫൂട്ട്ബോളില്‍ മാത്രമല്ല  രാഷ്ട്രീയമായും  വൈരാഗ്യം നിലനിര്‍ത്തുന്നുണ്ട്.ഗ്രൂപ്പ് ഡിയിൽ നിന്ന് ത്രീ ലയൺസ് ഒന്നാം സ്ഥാനം നേടിയാണ്‌ റൗണ്ട് ഓഫ് 16 ലേക്ക് കടന്നത്.

മരണ  ഗ്രൂപ്പ് ആയ എഫില്‍ നിന്നും  രണ്ടാം സ്ഥാനം നേടി എങ്കിലും  ജര്‍മനി ഇതുവരെയുള്ള ടൂര്‍ണമെന്റില്‍  സ്ഥിരത കാഴ്ചവച്ചിട്ടില്ല.പോര്‍ച്ചുഗലിനെ തകര്‍ത്തു എങ്കിലും ഹംഗറിക്കെതിരെ സമനില,ഫ്രാന്‍സിനെതിരെ  തോല്‍വിയുമാണ് ഇതുവരെ ജര്‍മനിയുടെ സമ്പാദ്യം.മരണ ഗ്രൂപ്പില്‍ നിന്ന് ക്വാളിഫൈ ആയ മറ്റ്‌ ടീമുകള്‍ അയ പോര്‍ച്ചുഗല്‍,ഫ്രാന്‍സ് ടീമുകള്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി കഴിഞ്ഞു.ഇനി ബാക്കിയുള്ളത് ജര്‍മനി മാത്രം ആണ്.

Leave a comment