ബാഴ്സ താരത്തിനെ വാങ്ങാന്‍ ചെല്‍സി
കഴിഞ്ഞ സീസണില്‍ ബാഴ്സയില്‍ കരിയര്‍ തുടങ്ങിയ മിറാലേം പിയാനിക്കിനെ സൈന്‍ ചെയ്യാന്‍ ചെല്‍സി താല്പര്യപ്പെടുന്നു എന്ന് ലെ 10 സ്പോർട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.താരത്തിനെ ലോണ്‍ വഴി സൈന്‍ ചെയ്യാന്‍ ആണ് ചെല്‍സിയുടെ തീരുമാനം.ചെല്‍സിക്ക് ഒരു മത്സരം എന്നാ പോലെ പിഎസ്ജിയും താരത്തിനെ നോട്ടം വക്കുന്നുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
താരം ബാഴ്സയില്‍ കഴിഞ്ഞ സീസണില്‍ മോശം ഫോം ആണ് കാഴ്ചവച്ചത്.അദ്ദേഹത്തിനെ യുവന്റസ് തിരിച്ച് വിളിക്കും എന്ന പല അഭ്യൂഹങ്ങളും ഉണ്ടായിരുന്നു എന്നാല്‍ അതിനു ശേഷം ഇതിനെ ചൊല്ലി ഒരു നീക്കം നടത്താനും യുവന്റസ് തയ്യറായ്യിട്ടില്ല.തങ്ങളുടെ ഉയർന്ന വേതന ബിൽ കുറയ്ക്കുന്നതിനായി നിരവധി ഫസ്റ്റ്-ടീം കളിക്കാരെ വിൽക്കാൻ ശ്രമിക്കുന്ന തിരക്കില്‍ ആണ് ബാഴ്സ,അതിനാല്‍ ഒരു ലോണ്‍ ഡീലില്‍ താരത്തിനെ നല്കാന് അവര്‍ തയ്യാറാകുമോ എന്നത് സംശയമാണ്.






































