European Football Foot Ball Top News

പോര്‍ച്ചുഗലിന് കടിഞ്ഞാണ്‍ ഇട്ട് ബെല്‍ജിയം

June 28, 2021

പോര്‍ച്ചുഗലിന് കടിഞ്ഞാണ്‍ ഇട്ട് ബെല്‍ജിയം

പോര്‍ച്ചുഗലിന് തോല്‍വി.എതിരില്ലാത്ത ഒരു ഗോളിന് ബെല്ജിയതിനെതിരെ യൂറോ റൗണ്ട് ഓഫ് 16 ല്‍  തോല്‍വി നേരിട്ട പോര്‍ച്ചുഗല്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി.ഇതോടെ യൂറോ കിരീടം നിലനിര്‍ത്താം എന്ന അവരുടെ മോഹം പാഴായി.ആദ്യ പകുതിയില്‍ തോര്‍ഗന്‍ ഹസാര്‍ഡ്‌ നേടിയ ഗോളില്‍ ആണ് ബെല്‍ജിയം വിജയം നേടിയത്.

തോല്‍വി ഏറ്റുവാങ്ങി എങ്കിലും കണക്കുകള്‍ പരിശോധിച്ചാല്‍ പോര്‍ച്ചുഗല്‍ ബെല്ജിയതിനെ കടത്തി വെട്ടി എന്ന് വേണം കരുതാന്‍.ആറു ഷോട്ട് മാത്രം കുറിച്ച ബെല്ജിയതിനെതിരെ 23 ഷോട്ടുകള്‍ നേടി എങ്കിലും ഗോളാക്കി മാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.പല സമയത്തും കോര്‍ട്ട്വയുടെ സാഹസികമായ സേവുകളും ബെല്ജിയതിനെ പിന്തുണച്ചു.മത്സരതിനിടക്ക് കെവിന്‍ ഡി ബ്രൂയ്ന,ഹസാര്‍ഡ്‌ എന്നിവര്‍ക്ക് പരിക്ക് പറ്റി പുറത്ത് പോയത് ബെല്‍ജിയത്തിന് തിരിച്ചടി ആയി.

Leave a comment