Foot Ball Top News

കോപ്പ അമേരിക്കയിൽ നാളെ ബ്രസീൽ അര്‍ജന്റീന പോരാട്ടം

July 2, 2019

author:

കോപ്പ അമേരിക്കയിൽ നാളെ ബ്രസീൽ അര്‍ജന്റീന പോരാട്ടം

ബ്രസീൽ: ബ്രസീലിൽ നടക്കുന്ന കോപ്പ അമേരിക്കയിൽ നാളെ ബ്രസീൽ അര്‍ജന്റീനയെ നേരിടും. കോപ്പ അമേരിക്കയിലെ ആദ്യ സെമിഫൈനൽ പോരാട്ടം ആണ് നാളെ നടക്കുന്നത്. നാളെ രാവിലെ ആറ്‌ മണിക്കാണ് മത്സരം. ഫൈനലിന് മുമ്പുള്ള ഫൈനൽ എന്നാണ് ആരാധകർ നാളത്തെ മത്സരത്തിനെ വിശേഷിപ്പിക്കുന്നത്.

ലോകത്തിലെ എല്ലാ ഫുട്ബാൾ ആരാധകരും കാത്തിരിക്കുന്ന മത്സരമാണ് നാളെ നടക്കുന്നത്. 2008 ബീജിങ് ഒളിംപിക്സിൽ ആണ് ഇരു ടീമുകളും അവസാനം ഏറ്റുമുട്ടിയത്. ആ മത്സരത്തിൽ ബ്രസീൽ അര്‍ജന്റീനയെ തോൽപ്പിക്കുകയായിരുന്ന. അടുപ്പിച്ച് മൂന്നാം തവണയാണ് ബ്രസീൽ സെമിയിൽ എത്തുന്നത്. കഴിഞ്ഞ രണ്ട് തവണ ഫൈനലിൽ എത്തിയപ്പോൾ ചിലിയാണ് ബ്രസീലിനെ തോൽപ്പിച്ചത്. പരാഗ്വേയെ തോൽപ്പിച്ചാണ് ബ്രസീൽ സെമിയിൽ എത്തിയത്. വെനസ്വേലയാണ് അര്‍ജന്റീന തോൽപ്പിച്ചത്.

Leave a comment