Foot Ball Top News

ഗ്രൂപ്പ് സ്റ്റേജിലെ അവസാന വട്ട മത്സരത്തിനൊരുങ്ങി ബ്രസീൽ

June 27, 2021

author:

ഗ്രൂപ്പ് സ്റ്റേജിലെ അവസാന വട്ട മത്സരത്തിനൊരുങ്ങി ബ്രസീൽ

ബ്രസീൽ. കോപ്പ അമേരിക്കയിൽ ബ്രസീൽ ടീമിൽ മാറ്റം വരുത്തി ടിറ്റേ . അത്‌ലറ്റികോ മാഡ്രിഡിൻ്റെ ഡിഫണ്ടർ താരമായ ഫെലിപ്പെ മോൻ്റെയ്രോയാണ് പരുക്ക് മൂലം ബ്രസീൽ ടീമിൽ നിന്ന് പുറത്തുപോയിരിക്കുന്നത്. വലത് കാൽ മുട്ടിനേറ്റ പരുക്കാണ് താരത്തിന് വിനയായത്. ജൂൺ 16 ന് ആണ് സെൻ്റർ ബാക് ആയ താരത്തിന് പരുക്കേറ്റത്. കൂടുതൽ പരിശോധനയ്ക്ക് വിധേയനായ താരത്തിന് കോപ്പയിൽ ഇനി കളിക്കാൻ ആവില്ല എന്ന് ഉറപ്പായി. ഇതോടെ പകരക്കാരനെ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു ടിറ്റേ.

ലിയോ ഓർട്ടിസ് എന്ന ഡിഫണ്ടറെയാണ് ടിറ്റേ പകരം ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. റെഡ് ബുൾ ബാഗ്രണ്ട് താരമായ ലിയോ ഫുൾ ബാക് പോസിഷനിൽ ആണ് കളിക്കുന്നത്. ഇക്വഡോർ ആണ് ബ്രസീലിൻ്റെ എതിരാളികൾ.

ഇന്ത്യൻ സമയം പുലർച്ചെ 2.30 ന് ആണ് മത്സരം.

Leave a comment