പോര്‍ച്ചുഗലിനും ബെല്‍ജിയത്തിനും ഇന്ന് DO or DIE
യൂറോ റൗണ്ട് ഓഫ് 16 ലെ ഏറ്റവും കൂടുതല്‍ ആളുകള്‍ കാത്തിരിക്കുന്ന മത്സരം ഇന്ന് സെവിയയില്‍ വച്ചു നടക്കും.ഈ വേനൽക്കാല യൂറോയില്‍ മത്സരത്തിൽ 100% വിജയ റെക്കോർഡുള്ള ബെൽജിയം പോർച്ചുഗലിനെ നേരിടും.ഗ്രൂപ്പ് ബി യില്‍ നിന്നും ഒന്നാം സ്ഥാനത്ത് എത്തി കൊണ്ട് ബെല്‍ജിയം നോക്കൌട്ട് റൌണ്ടില്‍ എത്തിയപ്പോള്‍ പോർച്ചുഗൽ ഗ്രൂപ്പ് എഫിൽ നിന്ന് ഫ്രാൻസിനും ജർമ്മനിക്കും പിന്നിൽ മൂന്നാം സ്ഥാനത്തെത്തിയത് മൂലം അവസാന പതിനാറില്‍ കടന്നു കൂടി.
നാളെ രാവിലെ ഇന്ത്യന്‍ സമയം പന്ത്രണ്ടരക്ക് ആണ് ഇരുവരും തമ്മില്‍ ഉള്ള മത്സരം.ആദ്യം ആയിട്ടാണ് യൂറോയില്‍ ബെല്‍ജിയത്തിന് ശക്തരായ എതിരാളികള്‍ വരുന്നത്.ഇന്നത്തെ മത്സരത്തില്‍ റൊണാള്‍ഡോ അടങ്ങുന്ന പോര്‍ച്ചുഗീസ് മുന്നേറ്റ നിരയേയും അതുപോലെ എനര്‍ജറ്റിക്ക് ആയ മിഡ് ഫീല്‍ഡ് നിരയും ബെല്‍ജിയത്തിന് ഏറെ തലവേദനകള്‍ സൃഷ്ട്ടിക്കും.






































