ടോപ് ക്ലാസ് പ്ലേയര്‍ എന്നാല്‍ സ്ഥിരതയിലായ്മ പോഗ്ബയെ വേട്ടയാടുന്നു
പോൾ പോഗ്ബയുടെ പ്രധാന പ്രശ്നം സ്ഥിരതയുടെ അഭാവമാണ്, ഫ്രാൻസും മാഞ്ചസ്റ്റർ യുണൈറ്റഡും ഇതുവരെ മിഡ്ഫീൽഡറിൽ നിന്നും മികച്ചതായ പ്രകടനം കണ്ടില്ലെന്ന് മൈക്കൽ സിൽവെസ്ട്രെ അഭിപ്രായപ്പെടുന്നു.ടൂര്‍ണമെന്റില്‍ ഫോമിന്‍റെ ചെറിയ കണികകള്‍ മാത്രമാണ് അദ്ദേഹം കാണിച്ചിട്ടുള്ളൂ.എന്നാല്‍ പോര്‍ച്ചുഗലിനെതിരെയുള്ള താരത്തിന്‍റെ പ്രകടനം മികവുറ്റത് ആയിരുന്നു.
“പോൾ പോഗ്ബയുമായുള്ള പ്രശ്നം സ്ഥിരതയിലായ്മയാണ്.അവന്‍ അവന്‍റെ ടോപ് ഫോമില്‍ ആണെങ്കില്‍ അയാളുടെ ലെവൽ മറ്റൊന്നാണ് .എന്നാല്‍ ആ ഫോം നിലനിര്‍ത്താന്‍ അയാള്‍ക്ക് കഴിയുന്നില്ല.അവൻ ഒരു ലോകോത്തര കളിക്കാരനാണ്, അദ്ദേഹത്തിന് മാത്രം കഴിയുന്ന പല കാര്യങ്ങളും ഉണ്ട്.യുണൈറ്റഡില്‍ ഇതുവരെ അദ്ദേഹം മികച്ച ഫോമില്‍ എത്തിയിട്ടില്ല. ഫ്രാന്‍സിന് വേണ്ടി അദ്ദേഹത്തിന് സ്ഥിരത നിലനിര്‍ത്താന്‍ കഴിയുമമോ എന്നും എനിക്ക് അറിയില്ല.”എന്ന് മുൻ യുണൈറ്റഡ് ഡിഫെൻഡർ വെളിപ്പെടുത്തി.






































