Foot Ball Top News

വിജയ യാത്ര തുടർന്ന് ബ്രസീൽ…

June 24, 2021

author:

വിജയ യാത്ര തുടർന്ന് ബ്രസീൽ…

കോപ്പ അമേരക്കയിൽ ശക്തരായ ബ്രസീലിനെ തളയ്ക്കാൻ കൊളംബിയയ്ക്കും സാധിച്ചില്ല. ആദ്യ പത്ത് മിനിറ്റിനുള്ളിൽ തന്നെ ബ്രസീലിനെ വിറപ്പിച്ച് ഡിയാസിലുടെ കൊളംബിയ സ്കോർ ചെയ്തു. തുടരെ തുടരെയുള്ള കാനറി പക്ഷികളുടെ ആക്രമണത്തെ കൊളംബിയൻസ് പ്രെധിരോതിച്ച് കീഴ്പ്പെടുത്തുന്നതിൽ വിജയിച്ചു.

ആദ്യ പകുതിയിൽ ലീഡ് സ്വന്തമാക്കിയ കൊളംബിയക്ക് എതിരെ ബ്രസീൽ ഫിർമിനോയെ കളത്തിൽ ഇറക്കി. കളിയുടെ 70അം മിനിറ്റിൽ നെയ്മർ ഗോളിയേം കബിളിപ്പിച്ച് തൊടുത്ത ബോൾ, ഗോൾ എന്ന് ഉറച്ച നിമിഷം പക്ഷേ പോസ്റ്റിൽ തട്ടി പന്ത് പുറത്തേക്ക്. കളിയുടെ 77 ആം മിനിറ്റിൽ ഫിർമിനോയിലുടെ സമനിലി പിടിച്ച് കാനറികൾ. രണ്ടാം പകുതിയുടെ എക്സ്ട്രാ ടൈം പത്ത് മിനിറ്റിലേക്ക് നീണ്ട മത്സരത്തിൽ സമനില എന്ന് ഉറപ്പിച്ച മത്സരത്തിൽ 99 അം മിനിറ്റിൽ കാസമിറയിലുടെ ബ്രസീൽ വിജയം രണ്ട് ഒന്നിന് കരസ്ഥമാക്കി.

Leave a comment