ഉറക്കം ഉണര്‍ന്ന ജര്‍മനിയെ ഹംഗറി ഭയക്കണം
യൂറോ 2020 ന്റെ അവസാന 16 ലേക്ക് കടക്കുന്നത് ഉറപ്പാക്കാന്‍ ഹംഗറിയെ ജർമനി ബുധനാഴ്ച മ്യൂണിക്കിലേക്ക് സ്വാഗതം ചെയ്യുന്നു.കഴിഞ്ഞ മത്സരത്തില്‍ പോര്‍ച്ചുഗലിനെ തകര്‍ത്ത ജര്‍മനി ഈ യൂറോയില്‍ തങ്ങളുടെ ആദ്യ വിജയം സംഭവബഹുലം ആക്കി.കഴിഞ്ഞ വാരാന്ത്യത്തിൽ ഫ്രാൻസിനെതിരെ സമനില വഴങ്ങിയതിനാല്‍ ഈ ഒരു മത്സരത്തില്‍ ജയം നേടാന്‍ ആയാല്‍ ഹംഗറിക്കും നോക്കൌട്ട് സാധ്യതകള്‍ നിലവില്‍ ഉണ്ട്.
ഈ സമ്മറില്‍ നടന്ന ഏറ്റവും രസരകരമായ മത്സരത്തില്‍ പോര്‍ച്ചുഗലിനെ 4-2 ന് തകര്‍ത്ത ജര്‍മനി തങ്ങളെ സംശയിച്ചവര്‍ക്കുള്ള മറുപടി നല്കി കഴിഞ്ഞു.ഇനി ഒരു വിജയം നേടി കൊണ്ട് തന്റെ അവസാനത്തെ ടൂര്‍ണമെന്റില്‍ മികച്ച ഒരു ഡിസ്പ്ലേ കാഴ്ച്ചവക്കാന്‍ ആണ് ജോക്കിം ലോയുടെ പദ്ധതി.നാളെ രാവിലെ ഇന്ത്യന്‍ സമയം പന്ത്രണ്ടരക്ക് ആണ് മത്സരം.






































