ചെൽസിയുടെ ഭാവി ഭദ്രമാണ് !!
ഇന്നലത്തെ മത്സരത്തിൽ ശ്രദ്ധയാകർഷിച്ച ഒരു ഫോട്ടോ ആണ് ഇത്. ചെൽസിയുടെ യൂത്ത് അക്കാദമയിൽ നിന്ന് വളർന്ന് വന്ന രണ്ടു താരങ്ങൾ. ഒരാൾ [മേസൺ മൌണ്ട്] ഇംഗ്ലണ്ട് നിരയിലെ ഏറ്റവും മികച്ച താരമാണ്. മറ്റൊരാൾ [ബില്ലി ഗിൽമോർ] മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയ താരവും. താരനിബിഢമായ ഇംഗ്ലീഷ് ആക്രമണനിരയെ വിജയകരമായി തടഞ്ഞു നിറുത്തിയ ഹോൾഡിങ് മിഡ്ഫീൽഡർ ആണ് ഗിൽമോർ. സ്കോട്ലൻഡിന്റെ കാന്റെ എന്ന വിളിപ്പേരാണ് അദ്ദേഹത്തിന് സ്വന്തമായത്.
ഇരുവരും ചെറുപ്പക്കാർ – മൗണ്ടിനു പ്രായം 22. ഗിൽമോറിന് ആകട്ടെ 20 ഉം. ഒരാൾ ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്രീയേറ്റീവ് മിഡ്ഫീൽഡർ. മറ്റൊരാൾ ലോകം അറിയാൻ പോകുന്ന ഹോൾഡിങ് മിഡ്ഫീൽഡർ. അതെ, ചെൽസിയുടെ ഭാവി ഇവരിൽ സുരക്ഷിതം.






































