ക്രോയേഷ്യ 1 – 1 ചെക്ക് റിപ്പബ്ലിക്ക്; ക്രോയേഷ്യയുടെ സാധ്യതകൾ മങ്ങുന്നു.
ഗ്രൂപ്പ് സ്റ്റേജിലെ രണ്ടാം മത്സരത്തിൽ ക്രോയേഷ്യനെ സമനിലയിൽ തളച്ചു ചെക്ക് റിപ്പബ്ലിക്ക് പ്രീ ക്വാർട്ടർ സാധ്യത വർധിപ്പിച്ചു. രണ്ടു മത്സരങ്ങൾ പിന്നിടുമ്പോൾ ചെക്കിന് 4 പോയിന്റ് ഉണ്ട്. ക്രോയേഷ്യക്ക് ആണെങ്കിൽ വെറും ഒരു പോയിന്റും. അവസാന മത്സരത്തിൽ വിജയിച്ചാലും ക്രോയേഷ്യ പ്രീ ക്വാർട്ടറിൽ കടക്കണമെങ്കിൽ ചെക്ക് ഇംഗ്ലണ്ടിനോട് തോൽവി നുണയുകയും, ക്രോയേഷ്യ നല്ല മാർജിനിൽ സ്കോട്ലൻഡിനെ പരാജയപ്പെടുത്തുകയും വേണം.
പക്ഷെ ക്രോയേഷ്യയുടെ സമീപകാല ഫോം അത്ര നല്ലതല്ല. കഴിഞ്ഞ 4 മത്സരങ്ങളിലും അവർക്ക് സമനിലയുമായി തൃപ്തിപ്പെടേണ്ടി വന്നു. 2004 യൂറോ മുതൽ എല്ലാ പ്രധാന ടൂർണമെന്റുകളിലും ഗ്രൂപ്പ് ഘട്ടം കടന്ന ടീമായത് കൊണ്ട് ക്രോയേഷ്യക്ക് നിലവിലെ സാഹചര്യം ഒരു കനത്ത തിരിച്ചടിയാണ്.
ചെക്ക് റിപ്പബ്ലിക്ക് ആണ് സ്കോറിങ് ആരംഭിച്ചത്. 37 ആം മിനുട്ടിൽ കിട്ടിയ പെനാൽറ്റി പാട്രിക് ഷിക്ക് കൺവെർട്ട് ചെയുക ആയിരുന്നു. രണ്ടാം പകുതിയിൽ അതി മനോഹരമായ ഗോളിലൂടെ ഇവാൻ പേറിസിച് ക്രോയേഷ്യക്ക് സമനില ഗോൾ നൽകി. എന്നാൽ പിന്നീട് മികച്ച അവസരങ്ങൾ ഇരു ടീമുകളും സൃഷ്ട്ടിച്ചില്ല. കളിയുടെ മേധാവിത്വം പലപ്പോഴും ചെക്കിന് ആയിരുന്നു. അവർക്ക് അർഹതപ്പെട്ട ഒരു പോയിന്റ് തന്നെയാണ് ഇത് എന്ന് ആയതിനാൽ പറയേണ്ടി വരും.






































