മേംഫിസ് ഡീപേ ബാർസിലോനയിലെയ്ക്ക്..
ഡച്ച് താരമായ മേംഫിസ് ഡീപേയും ബർസിലോണയും തമ്മിൽ ഉള്ള കരാർ വാക്കാൽ ഉറപ്പായി. പ്രശസ്ത ജേർണലിസ്റ്റ് ഫേബ്രിസിയോ ആണ് വാർത്ത പുറത്ത് വിട്ടത്. ഫ്രീ ഏജൻ്റ് ആയിട്ടാണ് താരം ഇ സീസണിൽ ബാർസയിൽ എത്തുന്നത്. നിലവിൽ ഒളിപിക് ലിയോണിൻ്റെ താരം ആയിരുന്നു. 2015 ൽ ഫുട്ബോൾ മാസിക ഫ്രാൻസ് ഫുട്ബോൾ ” ലോകത്തിലെ ഏറ്റവും മികച്ച യുവ താരമായി മെംഫിസിനെ തിരഞ്ഞെടുത്തു.
എതിരാളികളെ വെട്ടിച്ച് അകത്തു കയറുക, ഡ്രിബ്ലിങ്, ദീർഘദൂര ഷോട്ടുകൾ എന്നിവയ്ക്ക് മെംഫിസ് പെരുകേട്ടതാണ്. കേളിശൈലീ കൊണ്ട് മെംഫിസിനെ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി ആരാധകരും, മാദ്ധ്യമങ്ങളും താരതമ്യം ചെയ്യാറുണ്ട്. 2023 വരെ ആണ് ഡച്ച് താരത്തിൻ്റെ കരാർ.






































