യുണൈറ്റഡിന്‍റെ മാനെജ്മെന്റ് മോശമല്ല എന്ന് ഗ്ലേസര്‍
മാഞ്ചസ്റ്റർ യുണൈറ്റഡ് കോ-ചെയർമാൻ ജോയൽ ഗ്ലേസർ ക്ലബ്ബിന്റെ കടവും ടമകൾക്ക് ലാഭവിഹിതം നൽകുന്നതും മൂലം ട്രാന്‍സഫറിന് ഒന്നും സംഭവിക്കില്ല എന്ന് വെളിപ്പെടുത്തി.16 വർഷത്തെ ചുമതലയിൽ ഗ്ലേസർ കുടുംബത്തെ രൂക്ഷമായി വിമർശിക്കുകയാണ് യുണൈറ്റഡ് ആരാധകകരും മുന്‍ ഡെവിള്‍സ് താരങ്ങളും.ഇതിനുപുറമെ, അവരുടെ ഉടമസ്ഥാവകാശ കാലയളവിൽ 100 മില്യൺ ഡോളറിലധികം ലാഭവിഹിതം നൽകുന്നത് തുടരുകയാണ്.ഈ അടുത്ത് നടന്ന ഒരു ഫാന്‍ ഫോറത്തില്‍ ഗ്ലേസർ തങ്ങളുടെ ചെയ്തികളെ ന്യായീകരിച്ചു.
“ഇത് വളരെ ചെറിയ തുകയാണ്,ക്ലബിന്റെ നിലവാരം മികച്ച രീതിയില്‍ ആണെങ്കിലും തുച്ഛമായ ടിക്കറ്റ് വിലയാണ് ഞങ്ങള്‍ വാങ്ങുന്നത്.എന്നിട്ടും ഞങ്ങള്‍ സൂപ്പര്‍ താരങ്ങളെ ചേസ് ചെയുന്നത് നിര്‍ത്തിയിട്ടില്ല,എതിര്‍ ടീം വല്ലാതെ പണം ചോദിക്കുമ്പോള്‍ മാത്രം ആണ് ഞങ്ങള്‍ ഒരു ട്രാന്‍സഫറില്‍ നിന്നും പിന്നോട്ട് പോകുന്നത്.”






































