എംബാപ്പെക്ക് മെസ്സിയേ പോലെ ആവാന്‍ കഴിഞ്ഞില്ലെങ്കിലും മറ്റൊരു റൊണാള്‍ഡോ ആവാന്‍ കഴിഞ്ഞേക്കും
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അതേ തലത്തിലേക്ക് കൈലിയൻ എംബപ്പെയ്ക്ക് ഉയരാന്‍ കഴിയുമെന്ന് ഗാരി ലിനേക്കർ കരുതുന്നു, എന്നാൽ ലയണൽ മെസ്സിയുടെ ഒപ്പം എത്താന്‍ മറ്റാർക്കും കഴിയുമെന്ന് തോന്നുന്നില്ല എന്ന് ഗാരി ലിനേക്കര്‍ വെളിപ്പെടുത്തി.ലിഗ് 1 ൽ തുടർച്ചയായി മൂന്നാം തവണയും ഗോൾഡൻ ബൂട്ട് നേടി മറ്റൊരു സ്റ്റെല്ലർ സീസൺ ആസ്വദിച്ച 22 കാരൻ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ മുന്നേറുന്നു, ഗെയിമിന്റെ മുൻനിര കളിക്കാരിൽ ഒരാളായി.
“റൊണാള്‍ഡോയുടെ ഷൂസ് അണിയാന്‍ സാധ്യതയുള്ള ഒരു ആഗോള സൂപ്പർസ്റ്റാറാണ് എംബപ്പേ എന്നാല്‍ മെസ്സിയേ പോലൊരാള്‍ ഇനി ഉണ്ടാവുമോ എന്ന കാര്യം സംശയമാണ്.എംബാപ്പെ നിലവില്‍ കാണിക്കുന്ന ഫോം അടുത്ത പതിനഞ്ച് കൊല്ലതിനെങ്കിലും തുടര്‍ന്നാല്‍ മാത്രമേ ഒരു അടുത്ത സൂപ്പര്‍ സ്റാര്‍ ആയി എം ബാപ്പെയേ കണക്കാക്കാന്‍ കഴിയുകയുള്ളൂ.” ലിനേക്കര്‍ വെളിപ്പെടുത്തി.






































