യൂറോയില്‍ അരഞ്ഞേറ്റം കുറിക്കാന്‍ സ്പെയിനും സ്വീഡനും
മൂന്ന് തവണ യൂറോ ജേതാക്കളായ സ്പെയിൻ തിങ്കളാഴ്ച രാത്രി സെവിയയില്‍ വച്ച് സ്വീഡനെ നേരിടുമ്പോൾ യൂറോ 2020 കാമ്പെയ്നിന് തുടക്കം കുറിക്കും.ഇന്ന് രാത്രി ഇന്ത്യന്‍ സമയം പത്ത് മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.2012,2008 യൂറോ നേടിയ സ്പെയിന് ഈ അടുത്ത കാലത്തെ ഏറ്റവും അപകടകാരികള്‍ ആയ ടീം ആയിരുന്നു.എന്നാല്‍ അവരുടെ പ്രാതപകാലത്തിനു 2014 വേള്‍ഡ് കപ്പ് മുതല്‍ അറുതി വരാന്‍ തുടങ്ങി.
ഒരു പുതിയ പ്രൊജക്റ്റ് ആണ് സ്പെയിന് ഉദ്ദേശിക്കുന്നത്.ലൂയി എന്രികെയുടെ കീഴില്‍ പഴയ പല കളിക്കാരെയും തഴങ്ങ് ഒരു പുതിയ ടീം നിലവില്‍ സ്പെയിനിനു ഉണ്ട്.അതിനാല്‍ ഈ യൂറോയിലെ ഏറ്റവും സസ്പെന്‍സ് നിറഞ്ഞ ടീമും സ്പെയിന് ആണ്.യൂറോയില്‍ പൊതുവേ മോശം ഫോമാണ് സ്വീഡന് ഉള്ളത്.ഗ്രൂപ്പ് ഘട്ടങ്ങളില്‍ പുറത്താവാതെ നോക്കാന്‍ ആയിരിക്കും അവരുടെ പ്രഥമ കര്‍ത്തവ്യം.






































