European Football Foot Ball Top News

യുറോയില്‍ ഇന്നത്തെ മത്സരങ്ങള്‍

June 14, 2021

യുറോയില്‍ ഇന്നത്തെ മത്സരങ്ങള്‍

യൂറോ യില്‍ തങ്ങളുടെ ആദ്യ മത്സരത്തിനു പങ്കെടുക്കാന്‍ പോവുകയാണ് സ്കോട്ട്ലാന്‍ഡും ചെക്ക് റിപബ്ലിക്കും.ഇന്ന് വൈകീട്ട് ഇന്ത്യന്‍ സമയം ആറരക്ക് ആണ് ഇരുവരും തമ്മില്‍ ഉള്ള മത്സരം.ഇന്നലെ മറ്റൊരു ഗ്രൂപ്പ് പോരാട്ടത്തില്‍ വിജയം നേടി കൊണ്ട്  ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്ത് ഇരിക്കുന്നു.സ്കോട്ട്ലാണ്ട് സ്റ്റെഡിയമായ ഹാംടെന്‍ പാര്‍ക്കില്‍ ആണ് മത്സരം നടക്കാന്‍ പോകുന്നത്.

മറ്റൊരു പോരാട്ടത്തില്‍ ഗ്രൂപ്പ്  ഇ യിലെ ആദ്യ മത്സരം ഇന്ന് അരങ്ങേറും.ഇന്ന് രാത്രി ഒന്‍പതര  മണിക്ക് പോളണ്ട് സ്ലോവാക്കിയയെ നേരിട്ടേക്കും.സ്പെയിനും സ്വീഡനും ഉള്ള ഗ്രൂപ്പില്‍ രണ്ടാം സ്ഥാനം നേടുക എന്നത് ശ്രമകരം ആകുമെങ്കിലും നല്ലൊരു പോരാട്ടം തന്നെ ഇരുകൂട്ടരും കാഴ്ച്ചവക്കും.തങ്ങളുടെ സ്റ്റാര്‍ സ്ട്രൈക്കര്‍ ആയ ലെവണ്ടോസ്ക്കിയുടെ പ്രകടനം  ആയിരിക്കും പോളണ്ടിന്റെ യുറോ ഭാവി തീരുമാനിക്കുന്നത്.

 

Leave a comment