ഡി ബ്രൂയ്ന ഇല്ലാതെ യൂറോക്ക് ഹരിശ്രീ കുറിക്കാന്‍ ബെല്‍ജിയം
യുറോപ്പിലെ അതികായന്മാരായ ബെല്‍ജിയം റഷ്യയെ നേരിടും.ഫിഫ റാങ്കിംഗ് പ്രകാരം ഒന്നാം സ്ഥാനത്തുള്ള ബെല്‍ജിയം ഈ യുറോയില്‍ മികച്ച ഒരു പ്രകടനം കാഴ്ച്ചവക്കും എന്നാണ് എല്ലാ ഫുട്ബോള്‍ പണ്ടിറ്റുകളും കരുതുന്നത്.നാളെ രാവിലെ ഇന്ത്യന്‍ സമയം പന്ത്രണ്ടരക്കാണ് മത്സരം നടക്കാന്‍ പോകുന്നത്.റഷ്യയില്‍ വച്ചാണ് മത്സരം നടക്കാന്‍ പോകുന്നത്.
വേള്‍ഡ് കപ്പ് യോഗ്യത മുതല്‍ ബെല്‍ജിയം ഇത്രയും കാലം ഒരു ക്ലീന്‍ പെര് ഫോമന്‍സ് ആണ് കാഴ്ച്ചവച്ചത്.കഴിഞ്ഞ യൂറോയില്‍ കുഞ്ഞന്മാരായ വെല്സിനെതിരെ പരാജയം ഏറ്റുവാങ്ങിയാണ് ബെല്‍ജിയം യൂറോയില്‍ നിന്നും പരാജയം ഏറ്റുവാങ്ങിയത്.റഷ്യക്ക് പുറമേ ഡെന്മാര്ക്ക്,ഫിന്‍ലാന്‍ഡ് എന്നിവരുടെ കൂടെയാണ് ബെല്‍ജിയം ഉള്ളത്.അതിനാല്‍ അവര്‍ക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു വെല്ലുവിളി സൃഷ്ടിക്കാന്‍ മാത്രം ആരുമില്ല.ഇന്നത്തെ മത്സരത്തില്‍ കെവിന് ഡി ബ്രൂയ്ന ബെല്‍ജിയത്തിന് വേണ്ടി കളിക്കില്ല.