തുര്‍ക്കിയെ തുരത്തി അസൂരിപ്പട
റോമിൽ നടന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിന്റെ ആദ്യ മത്സരത്തിൽ ഗ്രൂപ്പ് എയിൽ തുർക്കിക്കെത്തിരേ 3-0ന് ജയിച്ചു ഇറ്റലി.കൊറോണ വൈറസ് മൂലം ഒരു വർഷത്തേക്ക് മാറ്റിവക്കപ്പെട്ട യൂറോയുടെ ആദ്യ മത്സരത്തിലേക്ക് സ്റ്റാഡിയോ ഒളിംപിക്കോയിൽ റോബർട്ടോ മാൻസിനിയുടെ ഇറ്റലി 27 മത്സരങ്ങളിൽ തോല്‍വി അറിയാതെ ആണ് എത്തിയത്.
തുടക്കത്തിൽ തന്നെ അസുരി പട ആധിപത്യം പുലർത്തി.എന്നാല്‍ ഗോള്‍ നേടാന്‍ മാത്രം കഴിഞ്ഞില്ല.രണ്ടാം പകുതിയില്‍ ഡോമിനിക്കോ ബെരാര്‍ഡി നല്കിയ ക്രോസില്‍ ഓണ്‍ ഗോള്‍ വഴങ്ങി കൊണ്ട് ഡെമിരല് ഇറ്റലിയുടെ സ്കോറിങ്ങിന് തുടക്കം ഇട്ടു.പിന്നീട് സിറോ ഇമോബൈല്,ലോറെന്‍സോ ഇന്‍സിഗ്നെ എന്നിവരുടെ ഗോളുകള്‍ കൃത്യമായ ഇടവേളകളില്‍ പിറന്നതോടെ എതിരില്ലാത്ത മൂന്നു ഗോളിന് വിജയം ഇറ്റലി സ്വന്തം ആക്കി.






































