റാമോസിനെ സെവിയ്യ തിരിച്ചു വിളിക്കുന്നു
ക്യാപ്റ്റന്‍ റാമോസിന്റെ കരാര്‍ കാലാവധി തീര്‍ന്നു,റയല്‍ മാഡ്രിഡില്‍ നിന്നും അദ്ദേഹം മുന്‍നിര ക്ലബ് ആയ പിഎസജിയിലെക്കോ മാഞ്ചസ്റ്റര്‍ സിറ്റിയിലെക്കോ പോകുമെന്ന് പറഞ്ഞിരുന്നു എങ്കിലും ഒരു വിചിത്രം ആയ കരാര്‍ താരത്തിന് ലഭിച്ചു.സെർജിയോ റാമോസിനെ തിരികെ സ്വാഗതം ചെയ്യാൻ സെവിയ തയ്യാറാണെന്ന് എസ് റേഡിയോയിലെ എൽ പ്രൈമർ പാലോ ഷോയിൽ പറഞ്ഞു.
2005 ൽ റയൽ മാഡ്രിഡിൽ ചേരുന്നതിന് മുമ്പ് സെവിയയില്‍ കളിച്ചിട്ടുണ്ട് റാമോസ്.താരത്തിന് സെവിയ നല്‍കിയിരിക്കുന്നത് അഞ്ചു വര്‍ഷത്തെ കരാര്‍ ആണ്.അതിനാല്‍ അദ്ദേഹത്തിനും ഈ ഒരു ഡീലില്‍ നിന്നും ലാഭം ഉണ്ട് എന്ന് വേണം കണക്കാക്കാന്‍.ലീഗില്‍ നാലാം സ്ഥാനത്തുള്ള സെവിയക്ക് അടുത്ത സീസന്‍ മുതല്‍ ലാലിഗ കിരീടത്തിന് വേണ്ടി ചാലഞ്ച് ഉയര്‍ത്തുന്നതിന് വേണ്ടി കൂടുതല്‍ സൈനിംഗ് നടത്താന്‍ സെവിയ ശ്രമിക്കുന്നുണ്ട്.






































