കോപ അമേരിക്ക ടീം അർജന്റീന ; ഒകാംപോസിനെ വിട്ടു
അർജന്റീനയുടെ കോപ അമേരിക്ക ടീമിൽ നിന്ന് സെവില്ല വിംഗർ ലൂക്കാസ് ഒകാംപോസിനെ ഒഴിവാക്കി. വ്യാഴാഴ്ച രാത്രി അന്തിമരൂപം ലഭിച്ചതായി CONMEBOL ഔദ്യോഗിക വെബ്സൈറ്റ് അറിയിച്ചു.ചിലിക്ക് എതിരായി ഉള്ള ലോകകപ്പ് യോഗ്യതാ സമനിലയിൽ ഒരാഴ്ച മുമ്പ് ലയണൽ സ്കലോണിയുടെ ടീമിൽ 26 വയസുകാരൻ സ്റ്റാർട്ടറായിരുന്നു. ലയണൽ മെസ്സി, ലോതാരോ മാർട്ടിനെസ്, ഏഞ്ചൽ ഡി മരിയ, ജോക്വിൻ കൊറിയ, സെർജിയോ അഗ്യൂറോ, ലൂക്കാസ് അലാരിയോ എന്നിവരാണ് വരാനിരിക്കുന്ന ടൂർണമെന്റിൽ അര്‍ജന്റീനയുടെ പ്രതീക്ഷ.
നിലവിൽ പരിക്കേറ്റ അലാരിയോ അടുത്ത ആഴ്ച സുഖം പ്രാപിച്ചില്ലെങ്കിൽ, റിവർ പ്ലേറ്റ് ഫോര്‍വേഡ് ജൂലിയൻ അൽവാരെസ് അന്തിമ പട്ടികയിൽ ഇടം നേടും.താരം കഴിഞ്ഞ സീസണില്‍ സെവിയക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.






































