നെതര്‍ലാണ്ട്സിനു ആശ്വാസ ജയം
ജോര്‍ജിയക്കെതിരെ എതിരില്ലാത്ത മൂന്നു ഗോളിന് നെതര്‍ലാന്റ്സ് വിജയം.മെംഫിസ് ഡെപെയ്, വൌട്ട് വെഗോർസ്റ്റ്, റയാൻ ഗ്രേവൻബെർച്ച് എന്നിവർ ഞായറാഴ്ച നെതർലൻഡിന് വേണ്ടി ഗോൾ നേടി.പത്താം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി ഗോളാക്കി മാറ്റിയ ഡീപേ വീണ്ടും തന്റെ top ക്ലാസ്സ് ഫോം നിലനിര്‍ത്തുന്നു.
വെഗോർസ്റ്റ് തന്റെ ആദ്യ അന്താരാഷ്ട്ര ഗോൾ നേടി കൊണ്ട് 55-ാം മിനിറ്റിൽ ലീഡ് ഇരട്ടിയാക്കിയപ്പോൾ കഴിഞ്ഞ മാസം 19 വയസ്സ് മാത്രം തികഞ്ഞ ഗ്രേവൻബെർച്ച് 76 ആം മിനുട്ടിൽ കളിയുടെ മൂന്നാം ഗോള്‍ നേടി.കഴിഞ്ഞയാഴ്ച നടന്ന സന്നാഹ മത്സരത്തിൽ സ്കോട്ട്ലൻഡിനെ 2-2 ന് സമനിലയിൽ കലാശിച്ച നെതർലാൻഡ്സ് പരിശീലകൻ ഫ്രാങ്ക് ഡി ബോയറിന് ഈ വിജയം ആശ്വാസമാകും. അവരുടെ പ്രകടനത്തെ ധ്യമങ്ങളും പണ്ഡിറ്റുകളും വിമർശിച്ചിരുന്നു.






































