അഞ്ചാം യോഗ്യത മത്സരവും വിജയം നേടാന്‍ ബ്രസീല്‍
ശനിയാഴ്ച പോർട്ടോ അലെഗ്രെയിൽ ബ്രസീല്‍ ഇക്വഡോറിനെതിരെയുള്ള മത്സരത്തിന് ആതിഥേയത്വം വഹിക്കും.വേള്‍ഡ് കപ്പ് യോഗ്യത മത്സരത്തില്‍ എല്ലാ മത്സരങ്ങളിലും വിജയം നേടിയ ബ്രസീല്‍ ഭൂഗണ്ട പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നു.നാളെ രാവിലെ ഇന്ത്യന്‍ സമയം ആറു മണിക്ക് ആണ് മത്സരം.
ആദ്യ നാല് മത്സരങ്ങൾക്ക് ശേഷം ഏറ്റവും കൂടുതൽ സ്കോറിംഗ് നേടിയ ടീമുകളാണ് രണ്ട് പേര്, ബ്രസീല്‍ 12 ഗോളുകളും സന്ദർശകർ 13 തവണ ഗോള്‍ നേടുകയും ചെയ്തിട്ടുണ്ട്.അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ ഇരു ടീമുകളും വീറും വാശിയോടെയും മികച്ച പ്രകടനം കാഴ്ച്ചവച്ചെക്കും.അവസാന ഏഴ് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഓരോന്നും ഒരു ഗോൾ പോലും വഴങ്ങാതെ ആണ് ബ്രസീല്‍ വിജയം നേടിയിരിക്കുന്നത്.നാല് മത്സരത്തില്‍ ഒരു തോല്‍വിയും മൂന്നു ജയവും ഉള്‍പ്പടെ ഇക്വഡോര്‍ മൂന്നാം സ്ഥാനത്താണ്






































