ചരിത്രത്തിലേക്ക് നടന്നു നീങ്ങി എമെറിയും കാർലോസ് ബക്കയും
യൂറോപ്പ ലീഗെന്നേൽ ഉനൈ എമെറി എന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങിയിരുന്നു. ഏറ്റവും കൂടുതൽ യൂറോപ്പ ലീഗ് നേടിയ മാനേജർ എന്ന റെക്കോഡ് ഇനി എമെറിക്ക് സ്വന്തം[4 തവണ]. ഈ നാല് കപ്പുകൾ കഴിഞ്ഞ 7 വർഷത്തിലുള്ളതാണ് എന്നതാണ് സവിശേഷത [2014,2015,2016,2021]. ഇതിനിടക്ക് ഹാറ്റ് ട്രിക് വിജത്തിന് ശേഷം രണ്ടു കൊല്ലം പി.സ്.ജി. മാനേജറും ആയിരുന്നു. അല്ലായിരുന്നെങ്കിൽ കഥ വീണ്ടും മാറിയേനെ. ഈ മുത്തലിനെ കൈവിട്ട ആഴ്സണലിന്റെ ഒരു അവസ്ഥയെ – ശോകം.
അത് പോലെ എടുത്തു പറയേണ്ട ഒരു പേരാണ് കൊളംബിയൻ സ്‌ട്രൈക്കർ കാർലോസ് ബക്കയുടേത്. മൂന്ന് തവണ ആണ് ബക്ക ഈ കപ്പ് ഉയർത്തിയത്. മൂന്നും എമെറി പരിശീലിപ്പിച്ച ടീമുകൾക്കൊപ്പം എന്നുള്ളതാണ് രസം. 2014 & 2015 സെവിയ്യയുടെ കൂടെയും ഇപ്പോൾ വിയ്യാറയലിന്റെ കൂടെയും.






































