European Football Foot Ball Top News

മാരത്തൺ പെനാൽറ്റി ഷൂട്ട് – ഒടുവിൽ വിയ്യാറയൽ യൂറോപ്പ ലീഗ് ചാമ്പ്യന്മാർ

May 27, 2021

മാരത്തൺ പെനാൽറ്റി ഷൂട്ട് – ഒടുവിൽ വിയ്യാറയൽ യൂറോപ്പ ലീഗ് ചാമ്പ്യന്മാർ

ഉനൈ എമെറിയുടെ യൂറോപ്പ ലീഗ് ചരിതം ഗംഭീരമായി തുടരുന്നു. അദ്ദേഹം പരിശീലിപ്പിച്ച വിയ്യാറയൽ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സഡൻ ഡെത്തിൽ തോൽപ്പിച്ച് കിരീടം ചൂടിയിരിക്കുന്നു. ഇതോടെ ഏറ്റവും കൂടുതൽ തവണ ഈ ട്രോഫി ഉയർത്തിയ മാനേജർ ആയി എമേറി മാറി [4 തവണ].

നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു സമനിലയിൽ പിരിഞ്ഞിരുന്നു. വിയ്യാറയലിനായി സ്പാനിഷ് സ്‌ട്രൈക്കർ ജേർഡ് മൊറേനോ ആണ് സ്കോറിങ്ങിന് തുടക്കം കുറിച്ചത്[29′]. രണ്ടാം പകുതിയിൽ എഡിസൻ കവാനിയുടെ ഗോളിലൂടെ [55′] യുണൈറ്റഡ് മത്സരത്തിലേക്ക് മടങ്ങി വന്നു. എന്നാൽ എക്സ്ട്രാ ടൈമിലും വിജയിയെ കാണാൻ സാധിക്കാതെ മത്സരം ഷൂട്ട് ഔട്ടിലേക്ക് കടന്നു.

പെനാൽറ്റി ഷൂട്ട് ഔട്ടിലെ സഡൻ ഡെത്ത് ആണ് കാര്യങ്ങൾ തീരുമാനിച്ചത്. 10 ഔട്ട് ഫീൽഡ് താരങ്ങളും വലചലിപ്പിച്ചതോടെ പതിനൊന്നാമത്തെ പെനാൽറ്റി എടുക്കാൻ ഇരു ടീമുകളിലെയും ഗോളികൾ മുന്നോട്ട് വന്നു. വിയ്യാറയലിന്റെ ജിറോനിമോ റുള്ളി വലചലിപ്പിച്ചപ്പോൾ യുണൈറ്റഡിന്റെ ഡേവിഡ് ഡി ഗിയക്ക് പിഴച്ചു. അങ്ങനെ വിയ്യാറയൽ അവരുടെ ചരിത്രത്തിൽ ആദ്യമായി ഒരു പ്രധാനപ്പെട്ട യൂറോപ്യൻ ട്രോഫി ഉയർത്തി.

Leave a comment