European Football Foot Ball Top News

യുറോപ്പ ഫൈനലില്‍ ഹാരി മാഗ്വെയർ ഇല്ലാതെ യുണൈറ്റഡ്

May 24, 2021

യുറോപ്പ ഫൈനലില്‍ ഹാരി മാഗ്വെയർ ഇല്ലാതെ യുണൈറ്റഡ്

വിയാറയലുമായുള്ള യൂറോപ്പ ലീഗ് ഫൈനൽ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഹാരി മാഗ്വെയർ കളിക്കുമോ എന്നാ കാര്യം സംശയം .മെയ് 9 ന് ആസ്റ്റൺ വില്ലയിൽ നടന്ന മത്സരത്തിന് ശേഷം ഇംഗ്ലണ്ട് ഇന്റർനാഷണൽ  കണങ്കാൽ അസ്ഥിബന്ധത്തിന് ചികിത്സ നേടുകയാണ്‌.റെഡ് ഡെവിൾസ് അവരുടെ ക്യാപ്റ്റൻ ഇല്ലാതെ ആയിരിക്കും ബുധനാഴ്ച കളിക്കാന്‍ ഇറങ്ങുക എന്നാണ് റിപ്പോര്‍ട്ട്.

മാഗ്വെയറിനെക്കുറിച്ച് ഒരു അപ്‌ഡേറ്റ് ആവശ്യപ്പെട്ടപ്പോൾ സോൾസ്‌ജെയർ മാധ്യമപ്രവർത്തകരോട് പറഞ്ഞു: “ഞാൻ ബുധനാഴ്ച വരെ  കാത്തിരിക്കും . ചൊവ്വാഴ്ച അദ്ധേഹത്തെ കൊണ്ട്  ഓടാൻ കഴിയുമോ എന്ന് നോക്കണം.അദ്ദേഹം അൽപ്പം പിന്നില്‍ ആണ്, അതിനാൽ അദ്ദേഹം തയ്യാറാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല.ക്ഷേ ഞാൻ എല്ലായ്പ്പോഴും ശുഭാപ്തിവിശ്വാസത്തോടെ തുടരുന്നു.”മത്സരത്തിനു മുന്നോടിയായി നടന്ന പത്ര സമ്മേളനത്തില്‍ ole വെളിപ്പെടുത്തി.

 

 

 

Leave a comment