അടുത്ത സീസണില്‍ ഒരു ഒഴിവുകഴിവും പറയില്ല എന്ന് ക്ലോപ്പ്
ലിവർപൂളിന്റെ സ്ക്വാഡിന് മെച്ചപ്പെടുത്തൽ ആവശ്യമാണെന്ന് ക്ലോപ്പ് എന്നാൽ തന്റെ ടീമില്‍ കളിക്കാരെ ചേർക്കാൻ ക്ലബിന് ഫണ്ടുണ്ടോ എന്ന കാര്യത്തില്‍ അദ്ദേഹത്തിന് സംശയം ഉണ്ട്.ഞായറാഴ്ച ക്രിസ്റ്റൽ പാലസിനെ തോൽപ്പിച്ച് യൂറോപ്പിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാനായാല്‍ അത് തീര്‍ച്ചയായും ഒരു പക്ഷേ ഈ വരുന്ന സമ്മറില്‍ കൂടുതല്‍ താരങ്ങളെ ക്ലോപ്പിനു നല്‍കാന്‍ ലിവര്‍പൂള്‍ മാനെജ്മെന്റ് തീരുമാനിച്ചേക്കും.
അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ ഞങ്ങൾ എന്തുചെയ്യുകയോ ചെയ്യാതിരിക്കുകയോ ആവട്ടെ എന്നാല്‍ അതൊന്നും ഒരിക്കലും അടുത്ത സീസണിലെ ഒഴിവുകഴിവ് പറഞ്ഞു ഞാന്‍ രക്ഷപ്പെടില്ല.ഞങ്ങള്‍ പണം ഉള്ളപ്പോള്‍ അത് ചിലവഴിച്ചു അതില്ലെങ്കില്‍ ഞങ്ങള്‍ ചിലവ് ചുരുക്കി അവിടെ തന്നെ തുടരും. ക്ലോപ്പ് ക്ലബിന്റെ ഔദ്യോഗിക വെബ്‌സൈറ്റിനോട് പറഞ്ഞു






































