ക്യാപ്റ്റൻ ഫെർണാണ്ടീഞ്ഞോക്ക് ഒരൂ വര്‍ഷം കൂടി സിറ്റിയില്‍ തുടരാം
ഈ സീസണിന് ശേഷം വെറ്ററൻ പുറപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അദ്ദേഹത്തെ സിറ്റി പിടിച്ചു നിര്‍ത്തി.ക്ലബ് ക്യാപ്റ്റൻ ഫെർണാണ്ടീഞ്ഞോയുമായി മാഞ്ചസ്റ്റർ സിറ്റി പുതിയ ഒരു വർഷത്തെ കരാർ അംഗീകരിച്ചതായി ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.നിലവിലെ സീസണിന്റെ അവസാനത്തോടെ കരാർ അവസാനിക്കുമ്പോൾ 36 കാരനായ മിഡ്ഫീൽഡർ പുറപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും പിച്ചിലും പുറത്തും അദ്ദേഹത്തിന്റെ പ്രകടനം സമാനതകളില്ലാത്തത് ആണ് എന്നാണ് സിറ്റി വിലയിരുത്തുന്നത്.
ഡ്രസിംഗ് റൂമിലെ ഒരു നേതാവ് ആയി മാറിയ അദ്ദേഹം സിറ്റിയിലെ പല താരങ്ങളുടെയും മാനസികാവസ്ഥ മാറ്റിയെടുക്കുന്നതില്‍ വിജയം നേടിയിരുന്നു.ഈ സീസണില്‍ അവര്‍ ചാമ്പ്യന്‍സ് ലീഗ് നെടുകയാണെങ്കില്‍ അതിനു പിന്നില്‍ ഫെര്‍ണാണ്ടീഞ്ഞോയുടെ നേതൃത്വ പാടവത്തിനു വലിയ മൂല്യമുണ്ട്.ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ട് മത്സരങ്ങളില്‍ അദ്ദേഹം കാഴ്ച വച്ച പ്രകടനം ആണ് ശ്രദ്ധേയം ആയത്.






































