European Football Foot Ball Top News

ജര്‍മനി ടീമും ആയുള്ള ഇടപാട് തീരാന്‍ ഇനി വെറും ചടങ്ങുകള്‍ മാത്രമേ ബാക്കിയുള്ളൂ എന്ന് ഫ്ലിക്ക്

May 22, 2021

ജര്‍മനി ടീമും ആയുള്ള ഇടപാട് തീരാന്‍ ഇനി വെറും ചടങ്ങുകള്‍ മാത്രമേ ബാക്കിയുള്ളൂ എന്ന് ഫ്ലിക്ക്

ജർമ്മനിയുടെ അടുത്ത ദേശീയ ടീം ബോസായി നിയമനം ഏറെക്കുറെ പൂർത്തിയായതായി ബയേൺ മ്യൂണിച്ച് കോച്ച് ഹാൻസി ഫ്ലിക് സൂചന നൽകി.ഇനി ബാക്കിയുള്ളത് ഏതാനും ചില ചടങ്ങുകള്‍ മാത്രമേ ഉള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞത്.2006 നും 2014 നും ഇടയിൽ  ജോവാകിം ലോയുടെ അസിസ്റ്റന്റ് ബോസായിരുന്ന 56 കാരൻ തന്നെയാണ് ഇപ്പോഴത്തെ ജര്‍മനിയുടെ ഇപ്പോഴത്തെ മികച്ച ഓപ്ഷന്‍ എന്നാണ് അവര്‍ പറയുന്നത്.
“ഞാൻ ഡി‌എഫ്‌ബിയുമായി സംസാരിച്ചു, ദേശീയ ടീമിനെക്കുറിച്ച് എനിക്ക് എന്തുതോന്നുന്നുവെന്ന് എല്ലാവർക്കും അറിയാം.എല്ലാം തയ്യാറാകുമ്പോൾ കാര്യങ്ങൾ വേഗത്തിൽ പ്രഖ്യാപിക്കും.” മ്യൂണിക്ക്  ബോസ് തന്റെ പ്രീ-മാച്ച് പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇതിനടക്ക് ബാഴ്സ തങ്ങളുടെ കോച്ച് ആയി ഫ്ലിക്കിനെ സൈന്‍ ചെയ്യാന്‍ പോകുന്നു എന്നാ വാര്‍ത്ത‍ വന്നിരുന്നു,എന്നാല്‍ ഇപ്പോള്‍ ഫ്ലിക്കിന്റെ നിലപാട് പരസ്യം ആയതോടെ അത് വെറും റൂമര്‍ ആയി തന്നെ തുടരും.
Leave a comment