ലാലിഗ കിരീടം നേടാന്‍ മരിക്കാനും ഞങ്ങള്‍ തയ്യാര്‍ എന്ന് സിമിയോണി
ഈ വാരാന്ത്യത്തിൽ ലാ ലിഗയുടെ കിരീടധാരികളാകാൻ അറ്റ്ലെറ്റിക്കോ മാഡ്രിഡ് “ജീവൻ നൽകുമെന്ന്” ഡീഗോ സിമിയോണി.ടൈറ്റിൽ റേസ് അത്ലട്ടിക്കോയ്ക്ക് റയൽ മാഡ്രിഡുമായാണ്.2020-21 കാമ്പെയ്നിന്റെ ഭൂരിപക്ഷ സമയത്തും ഒന്നാം സ്ഥാനത്തിരുന്ന അത്ലറ്റിക്കോ മാഡ്രിഡ് അവസാന മത്സരത്തില്‍ നേരിടാന്‍ പോകുന്നത് റയല്‍ വല ഡോളിഡിനെതിരെ ആണ്.ലോസ് ബ്ലാങ്കോസിന്റെ മികച്ച ഹെഡ്-ടു-ഹെഡ് റെക്കോർഡ് കാരണം, സമനില നേടിയാല്‍ റയല്‍ ആയിരിക്കും കിരീടം നേടുക.
നാമെല്ലാവരും നിരവധി സാഹചര്യങ്ങളിലൂടെ കടന്നുപോയ വളരെ നീണ്ട സീസണാണിത്. ഇതാണ് ലാ ലിഗ, ടൈറ്റിലിനായി മരിക്കാന്‍ വരെ ഞങ്ങള്‍ തയ്യാറാണ്.കിരീടം നേടാന്‍ റയല്‍ മാഡ്രിഡും മരിച്ചു തന്നെ കളിക്കും.”മുന്‍ അർജന്റീന താരം തന്റെ മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.ഏഴു വര്‍ഷം മുന്നേ ആണ് അത്ലറ്റിക്കോ ലാലിഗ കിരീടം നേടിയത്.






































