European Football Foot Ball Top News

ബെന്‍സെമയെ ടീമിലേക്ക് വിളിച്ചതില്‍ നീരസം ഒന്നുമില്ല എന്ന് മാത്യു വാൽബുവീന

May 21, 2021

ബെന്‍സെമയെ ടീമിലേക്ക് വിളിച്ചതില്‍ നീരസം ഒന്നുമില്ല എന്ന് മാത്യു വാൽബുവീന

കരീം ബെൻസെമയെ ദേശീയ ടീമിലേക്ക് തിരിച്ചുവിളിച്ചതിന് ഡിഡിയർ ഡെഷാം‌പ്സുമായി തനിക്ക് യാതൊരു ദേഷ്യവും ഇല്ല എന്ന്  മുൻ ഫ്രാൻസ് താരം മാത്യു വാൽബുവീന.33 ക്കാരന്‍ ആയ ബെൻസെമയ്ക്ക് ആറുവർഷത്തിനുള്ളിൽ ലെസ് ബ്ലൂസിനായി ആദ്യ കോൾ അപ്പ് ലഭിച്ചു. ഈയാഴ്ച യൂറോ 2020 ലെ ടീമിൽ ഇടം നേടി.റയൽ മാഡ്രിഡ് താരം പണ്ട്  വാല്‍ബുവനയെ ബ്ലാക്ക്മെയില്‍ ചെയ്തു എന്ന സംബന്ധിച്ച ഗുരുതരമായ ആരോപണങ്ങളെത്തുടർന്ന് ഫ്രാന്‍സ് ടീം ബെന്‍ സേമയെ ടീമില്‍ നിന്ന് വിലക്കിയിരുന്നു.

അദ്ദേഹത്തിന്  ഫ്രാൻസ് ടീമിലേക്ക് കൂടുതൽ കൊണ്ടുവരാൻ കഴിയുമെങ്കിൽ അത് ഇരു കൂട്ടര്‍ക്കും നല്ലതാണ്.ഇത് പരിശീലകന്റെ തീരുമാനം ആണ്.അദ്ദേഹത്തിന് കളിക്കാരുടെ ലിസ്റ്റ് ഉണ്ടാക്കുന്നത്‌ എങ്ങനെ എന്ന് നന്നായി അറിയാം.അത് അദ്ദേഹം ചെയ്തു.”മാത്യു വാൽബുവീന ആർ‌എം‌സിയോട് വിശദീകരിച്ചു.

 

 

Leave a comment