ഗ്രീസ്മനെ അത്ലറ്റിക്കോ മാഡ്രിഡ് തിരികെ കൊണ്ടുവാരാന് ആഗ്രഹിക്കുന്നു
അന്റോയ്ൻ ഗ്രീസ്മാനെ ബാഴ്സലോണയിൽ നിന്ന് തങ്ങളുടെ ക്ലബിലേക്ക് തിരികെ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായി അറ്റ്ലെറ്റിക്കോ മാഡ്രിഡ് പ്രസിഡന്റ് എൻറിക് സെറീസോ.2019 ലെ വേനൽക്കാലത്ത് 146 മില്യൺ ഡോളർ വില ,മതിക്കുന്ന ഡീലില്‍ താരം ക്യാമ്പ് നൗവിലേക്കുള്ള നീക്കം പൂർത്തിയാക്കുന്നത്.അതിനുശേഷം ഫ്രഞ്ച്കാരൻ ബാഴ്സ തന്റെ ഇമെജിനൊത് ഉയരാന്‍ പാടുപെട്ടു., ഭാവിയിൽ അദ്ദേഹം വാണ്ട മെട്രോപൊളിറ്റാനോയിലേക്ക് മടങ്ങുന്നത് കാണാൻ സെറീസോ വളരെ അധികം ആഗ്രഹിക്കുന്നു.
“ഏത് ടീമിനും ഗ്രീസ്മാനേ പോലൊരു താരം ഉണ്ടായിരിക്കുന്നത് നല്ലതാണ്.അവൻ ഒരു മികച്ച കളിക്കാരനാണ്, അവനെ തിരികെ കൊണ്ടുവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, പക്ഷേ ബാഴ്സലോണ അവനെ വിൽക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ കരുതുന്നില്ല.അദ്ദേഹത്തിന്റെ കരിയര്‍ പീക്ക് സമയം ഉണ്ടായത് ഇവിടെ ആണ് എന്ന് കൂടെ ഓര്‍ക്കണം.”അറ്റ്ലെറ്റിക്കോ മേധാവി സ്പാനിഷ് ബ്രോഡ്കാസ്റ്റർ കാഡെന സെറിനോട് പറഞ്ഞു.






































