കോപ്പ ഇറ്റാലിയ ഫൈനല്‍;യുവന്റസിനെതിരെ അറ്റ്ലാന്റ്റ
ഇറ്റലിയിലെ മാപേയ് ഗ്രൗണ്ടില്‍ നാളെ ഇന്ത്യന്‍ സമയം പന്ത്രണ്ടരക്ക് കോപ്പ ഇറ്റലി ഫൈനലില്‍ യുവന്റസ് അറ്റ്ലാന്റ്റയെ നേരിടും.കഴിഞ്ഞ വർഷത്തെ പരാജയപ്പെട്ട ഫൈനലിസ്റ്റുകളായ യുവെ അവരുടെ പ്രശ്നകരമായ സീസൺ അവസാനിപ്പിക്കാൻ ഈ ഒരു മത്സരത്തില്‍ ഒരു വിജയം നേടാന്‍ ശ്രമിക്കും.അതേസമയം അറ്റ്ലാന്റ്റ 60 ഓളം വർഷത്തിനുള്ളിൽ ആദ്യ പ്രധാന ട്രോഫി നേടാനുള്ള ആഗ്രഹത്തോടെ ആണ് ഈ മത്സരത്തിന് ഇറങ്ങാന്‍ പോകുന്നത്.
തുടർച്ചയായി മൂന്ന് വർഷത്തേക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുന്നത് ഗ്യാസ്പെരിനിക്കും കമ്പനിക്കും ശ്രദ്ധേയമായ റെക്കോർഡാണ് എന്നാല്‍ അറ്റ്ലാന്റ്റയെ കൊണ്ട് കിരീടം നെടിക്കാന് ആയാല്‍ ഇറ്റലിയില്‍ ഒരു പുതിയ പവര്‍ ഹൗസിന്റെ തുടക്കം ആയിരിക്കും ഇത്.കഴിഞ്ഞ ഇന്റര്‍ മിലാനെതിരെയുള്ള ,മത്സരത്തില്‍ കുറെയേറെ പാടുപെട്ടെങ്കിലും വിജയം നേടാനായത് അവര്‍ക്ക് ഒരു പുതിയ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്.






































