കളിക്കാന്‍ സമയം ലഭിക്കുന്നില്ല,അലോണ്‍സോ,എമേഴ്സന്‍ എന്നിവര്‍ ഈ സമറില്‍ ചെല്‍സി വിട്ടേക്കും
ചെൽസിയുടെ ചുമതലയുള്ള തന്റെ ആദ്യത്തെ ട്രാൻസ്ഫർ വിൻഡോയില്‍ തോമസ് ടൂ ച്ചൽ ഈ വേനൽക്കാലത്ത് ടീമിൽ നിരവധി മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്.ടീമിലേക്ക് വരാന്‍ പോകുന്ന താരങ്ങളെ കുറിച്ച് ധാരാളം ആലോചനകള്‍ പോകുന്നുണ്ട് എന്ന് കഴിഞ്ഞ കുറച്ച് ആഴ്ചകളായി അറിയാന്‍ കഴിഞ്ഞു.
എന്നാല്‍ ചെല്‍സിയില്‍ നിന്നും പുറത്ത് പോകാന്‍ താല്പര്യം കാണിക്കുന്ന രണ്ടു താരങ്ങളെ ഹൈലൈറ്റ് ചെയ്തിരിക്കുകയാണ് ഗാസെറ്റ ഡെല്ലോ സ്പോർട്ട്.എമേഴ്സൺ പാൽമിയേരിയും മാർക്കോസ് അലോൺസോയും വേനൽക്കാലത്ത് ചെല്‍സിയില്‍ നിന്നും പുറപ്പെടാൻ ഒരുങ്ങുകയാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്.ആദ്യ ഇലവനില്‍ ഇടം നേടാന്‍ കഴിയാത്തത് ആണ് ഇവര്‍ ടീം വിടാനുള്ള പ്രധാന കാരണം.സ്ഥിരമായി ഫുട്ബോള്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന ഇവര്‍ ഈ സീസണിന്റെ അവസാനത്തില്‍ ക്ലാബിനോടു തങ്ങളെ റിലീസ് ചെയ്യാന്‍ ആവശ്യപ്പെട്ടേക്കും എന്നും ഗാസെറ്റ ഡെല്ലോ സ്പോർട്ട് വെളിപ്പെടുത്തി.






































