സിറ്റി ആണ് എന്റെ വീട് – റിയാദ് മഹ്രെസ്
അവസരം ലഭിച്ചാൽ മാഞ്ചസ്റ്റർ സിറ്റിയിൽ തന്റെ കരിയർ പൂർത്തിയാക്കുമെന്ന് റിയാദ് മഹ്രെസ്. ലെയ്സേസ്ട്ടര്‍ സിറ്റിയുമായി പ്രീമിയർ ലീഗ് നേടിയ ശേഷം അദ്ദേഹം മാൻ സിറ്റിയിലേക്ക് മാറി അവരുടെ ടീമിലെ ഒരു പ്രധാന അംഗമായി മാറി.അൾജീരിയ ഇന്റർനാഷണലിനെ സംബന്ധിച്ചിടത്തോളം തന്നെ ഇടക്ക് പേപ് ബെഞ്ചില്‍ ഇരുത്തുന്നത് വലിയ പ്രശ്നം അല്ല.
“എന്റെ അവസ്ഥ എന്തായിരിക്കുമെന്ന് എനിക്കറിയില്ല. പക്ഷെ ഞാൻ സിറ്റിയില്‍ സന്തുഷ്ട്ടന്‍ ആണ്.അവിടെയാണ് ഞാൻ ജീവിക്കാൻ ആഗ്രഹിക്കുന്നത്.”അദ്ദേഹം ആർഎംസിയോട് പറഞ്ഞു. ബലോണ്ടി ഓര് സ്വപ്നമുണ്ടോ എന്ന ചോദ്യത്തിന് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ആണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും ഒരു ഭാവി ബാലൺ ഡി ഓർ ആണെന്ന് സ്വയം വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട് എന്നും അദ്ദേഹം വെളിപ്പെടുത്തി.






































