പ്രതീക്ഷയറ്റ് ബാഴ്സലോണ
കഴിഞ്ഞ രണ്ടു മത്സരത്തിലും സമനില നേടി കൊണ്ട് ലാലിഗ കിരീടം നേടാനുള്ള തങ്ങളുടെ അവസരം തുലച്ച ബാഴ്സലോണ തങ്ങളുടെ ലീഗിലെ അവസാനത്തിനു മുന്നേയുള്ള മത്സരം കളിച്ചേക്കും.കാമ്പ് ന്യൂയില്‍ വച്ചു ഇന്ന് ഇന്ത്യന്‍ സമയം പത്ത് മണിക്ക് ബാഴ്സ സെല്ട വിഗോയെ നേരിടും.എല്‍ ക്ലാസിക്കോ തോറ്റതിന് ശേഷം ബാഴ്സ വീണ്ടും പഴയ രീതിയിലേക്ക് കൂപ്പുകുത്തി.
അതിനു ശേഷം അവര്‍ ലെവാന്തേ,അത്ലറ്റിക്കോ മാഡ്രിഡ് എന്നിവരുമായി സമനില നേടുകയും പിന്നീട് ഗ്രനാഡക്കെതിരേ പരാജയപ്പെടുകയും ചെയ്തു.ഇനി ലീഗ് ബാഴ്സ നേടാനുള്ള സാധ്യത വളരെ കുറവ് ആണ്.ലീഗില്‍ മൂന്നാം സ്ഥാനത്തുള്ള ബാഴ്സ റയലിന് രണ്ടു പോയിന്റിനു പുറകെ ആണ്.ഇനിയുള്ള മത്സരങ്ങളില്‍ ഒരുപക്ഷേ മോശം പ്രകടനം ആണ് കഴ്ച്ചവക്കുന്നത് എങ്കില്‍ കോമാന്റെ മാനേജര്‍ റോള്‍ ഭീഷണിയില്‍ ആയേക്കും.






































