ടോട്ടന്‍ഹാം വൂള്വ്സിനുനെരെ
അടുത്ത ചാമ്പ്യന്‍സ് ലീഗ് സീസണില്‍ കളിക്കുക എന്ന ഒറ്റ ലക്ഷ്യത്തില്‍ ടോട്ടന്‍ഹാം ആതിഥേയരായ വോൾവർഹാംപ്ടൺ വാണ്ടറേഴ്സ് ഞായറാഴ്ച തങ്ങളുടെ ഹോമിലേക്ക് സ്വാഗതം ചെയ്യുന്നു.അതേസമയം, തുടർച്ചയായ മൂന്നാം സീസണിൽ ആദ്യ പത്തില്‍ ഉള്‍പ്പെടാന്‍ വൂള്‍വ്സിനു സാധ്യതയുണ്ട്.ഇന്ന് വൈകീട്ട് ഇന്ത്യന്‍ സമയം 6:35 മണിക്ക് ആണ് മത്സരം.
കാഫ് പരിക്ക് മൂലം ടോട്ടൻഹാം ബെൻ ഡേവിസ് ഇല്ലാതെ ആണ് ഇന്നത്തെ മത്സരത്തിനു ഇറങ്ങുക.ഹാരി വിങ്ക്സ്, ടാംഗു നോംബെലെ, ലൂക്കാസ് മൗറ തുടങ്ങിയവർ ഇന്നത്തെ മത്സരത്തില്‍ ബെഞ്ചിനു പകരം ആദ്യ ഇലവനില്‍ ഇടം നേടും എന്നാണ് വാര്‍ത്തകളില്‍ പറയുന്നത്.അതേസമയം, കാൽമുട്ടിന് ഗുരുതരമായ പരിക്കുകൾ കാരണം നിരവധി മാസങ്ങളായി ജോണിയും പെഡ്രോ നെറ്റോയും ഇല്ലാതെ ആണ് വൂല്‍വ്സ് കളിക്കുന്നത്.






































