European Football Foot Ball Top News

സിറ്റിയുടെ പക്കല്‍ നിന്നും മെസ്സി റെക്കോര്‍ഡ്‌ തുക ആവശ്യപ്പെട്ടതായി തി സണ്‍

May 16, 2021

സിറ്റിയുടെ പക്കല്‍ നിന്നും മെസ്സി റെക്കോര്‍ഡ്‌ തുക ആവശ്യപ്പെട്ടതായി തി സണ്‍

പ്രീമിയർ ലീഗ് ചാമ്പ്യൻമാരിൽ നിന്ന് വൻ കരാർ വേണമെന്ന് അർജന്റീന താരത്തിന്  ആവശ്യപ്പെടുന്നതായി വാര്‍ത്ത‍.ലയണൽ മെസ്സിക്ക് 35 മില്യൺ ഡോളർ ഉള്‍പ്പടെ ഒരു വർഷത്തെ കരാർ നൽകിയാൽ താരത്തെ  ഒപ്പിടാമെന്ന് മാഞ്ചസ്റ്റർ സിറ്റിയോട് അദ്ദേഹത്തിന്റെ എജന്റ്റ്  പറഞ്ഞിട്ടുണ്ടെന്ന് ദി സൺ റിപ്പോർട്ട് ചെയ്യുന്നു.

ഈ സീസണിന്റെ അവസാനത്തിൽ മെസ്സിയുടെ ബാഴ്സലോണയിലെ കരാർ കാലഹരണപ്പെടും, കൂടാതെ 33-കാരനായ തന്റെ മാറ്റ് ഓപ്ഷനുകള്‍ പരിശോധിച്ച് കൊണ്ടിരിക്കുകയാണ്.സിറ്റി മെസ്സിയുടെ നിബന്ധനകൾ അംഗീകരിക്കുകയാണെങ്കിൽ, അത് അദ്ദേഹത്തെ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന കളിക്കാരനാക്കും.യുവന്റസ് ടീമില്‍ ത്രിപ്തന്‍ അല്ലാത്ത റൊണാള്‍ഡോ ഈ സമറില്‍ ഇറ്റലി വിടും എന്നും താരത്തിനെ തിരികെ കൊണ്ടുവരാന്‍ യുണൈറ്റഡ് മുന്‍പന്തിയില്‍ ഉണ്ടെന്നും വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ട്.

 

Leave a comment