European Football Foot Ball Top News

ലെവണ്ടോസ്ക്കി പിഎസ്ജിയുടെ റഡാറില്‍

May 16, 2021

ലെവണ്ടോസ്ക്കി പിഎസ്ജിയുടെ റഡാറില്‍

ബയേൺ മ്യൂണിക്കിൽ നിന്ന് പുറത്തുപോകാൻ ലെവണ്ടോസ്ക്കി തീരുമാനിച്ചാല്‍ ഫ്രാന്‍സില്‍ നിന്നും ഒരു ഓപ്ഷന്‍ ഇപ്പോള്‍ നിലവില്‍ ഉണ്ട്.തങ്ങളുടെ സൂപ്പർസ്റ്റാർ സ്‌ട്രൈക്കറെ വിൽക്കുന്നത് പരിഗണിക്കുന്നത് അചിന്തനീയമാണെന്ന് ബയേൺ ഇതിനകം പറഞ്ഞിട്ടുണ്ട്, എന്നാൽ കൈലിയൻ എംബപ്പെയെ നഷ്ടപ്പെട്ടാൽ ക്ലബിന്റെ ഇമേജ് തിരിച്ചുപിടിക്കുന്നതിന് വേണ്ടി പാരിസ് ഈ ഒരു നീക്കത്തിന് മുതിര്‍ന്നതായി ൽ എക്വിപ്പ് അവകാശപ്പെടുന്നു.

എംബാപ്പെ പോയാല്‍ ടീമിന് ഒരു സൂപ്പര്‍ സ്റ്റാര്‍ ആവശ്യം ആണ്.അതിനു പിഎസ്ജി റൊണാള്‍ഡോ,മെസ്സി എന്നിവരുടെ കതകില്‍ മുട്ടുന്നുണ്ട്.ഇരുവര്‍ക്കും പ്രായം ബാധിച്ചതിനാലും അവരുടെ നിലവിലെ ഫോം കണക്കില്‍ എടുക്കുകയാണെങ്കില്‍ ലെവണ്ടോസ്ക്കി ആണ് ഇരുവരെക്കാള്‍ മികച്ച ഓപ്ഷന്‍. ലെവണ്ടോസ്ക്കിയേ നല്‍കാന്‍  ക്ലബിന് താല്‍പര്യം ഇല്ലെങ്കിലും പുതിയ ഒരു അദ്ധ്യായം താനും ആഗ്രഹിക്കുന്നു എന്ന് ലെവ പറഞ്ഞിട്ടുണ്ട്.

Leave a comment