European Football Foot Ball Top News

കിരീടം നേടിയിട്ടും അങ്കകലി മാറാതെ ഇന്‍റര്‍

May 13, 2021

കിരീടം നേടിയിട്ടും അങ്കകലി മാറാതെ ഇന്‍റര്‍

സീരി എ  ലീഗ് നേടിയ ഇന്‍റര്‍ മിലാന്‍ തങ്ങളുടെ ലീഡ് വര്‍ധിപ്പിക്കുന്നു.റോമയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആണ് തോല്‍പിച്ചത്.റോമക്ക് വേണ്ടി ഹെന്റിക് മക്കതരിയാന് മാത്രം ആണ് ഗോള്‍ നേടാന്‍ കഴിഞ്ഞത്.സീസൺ അവസാനിക്കുമ്പോൾ കോച്ച് അന്റോണിയോ കോണ്ടെ പ്രധാന  കളിക്കാരെ വിശ്രമിപ്പിക്കുന്നില്ല.ഇന്റർ സൈഡ് 20 മിനിറ്റിനുള്ളിൽ രണ്ട് ഗോൾ ലീഡ് നേടി.

ബ്രോസോവിച്ച്,വെസിനോ എന്നിവര്‍ നേടിയ ഗോളുകളിലൂടെ ലീഡ് നേടിയ ഇന്‍റര്‍ മിലാന് മറുപടി റോമ  നല്‍കിയത് 31 ആം മിനുട്ടില്‍ ആയിരുന്നു.ആ ഒരു ഗോള്‍ റോമക്ക് നേരിയ പ്രതീക്ഷ നല്‍കി എങ്കിലും വേറൊരു ഗോള്‍ നേടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.90 ആം മിനുട്ടില്‍ ഗോള്‍ നേടി കൊണ്ട് ലുക്കാക്കൂ സ്കോര്‍ബോര്‍ഡില്‍ ഇടം നേടിയതോടെ വിലപ്പെട്ട മൂന്നു പോയിന്റ്‌ മിലാന് സ്വന്തം.

Leave a comment