European Football Foot Ball Top News

യുണൈറ്റഡിന് ജയം,കിരീടത്തിന് ഇനിയും സിറ്റിക്ക് കാത്തിരിക്കണം

May 10, 2021

യുണൈറ്റഡിന് ജയം,കിരീടത്തിന് ഇനിയും സിറ്റിക്ക് കാത്തിരിക്കണം

ആസ്റ്റൺ വില്ലയിൽ 3-1 ന് ജയിച്ചതിനെ തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗില്‍ സിറ്റിയുമായി ഉള്ള പോയിന്റ്‌ വിത്യാസം പത്താക്കി കുറച്ചു.ഈ മത്സരത്തില്‍ യുണൈറ്റഡ് ജയം നേടിയിരുന്നില്ല എങ്കില്‍ സിറ്റിക്ക് ലീഗ് കിരീടം ലഭിക്കുമായിരുന്നു.ജേതാക്കള്‍ ആകാന്‍ സിറ്റിക്ക് ഇനിയും കാത്തിരിക്കണം.ബെർട്രാൻഡ് ട്രോർ മികച്ച ഓപ്പണറുമായി വില്ലയെ 24 മിനിറ്റില്‍ ലീഡിലേക്ക് നയിച്ചു.

ആദ്യ പകുതിക്ക് പിരിയുമ്പോള്‍  ഒരു ഗോളിന് പിന്നില്‍ ആയിരുന്നു യുണൈറ്റഡ്.എന്നാല്‍ രണ്ടാം പകുതിയില്‍ പെനാല്‍ട്ടിയിലൂടെ ഗോള്‍  നേടി കൊണ്ട് ബ്രൂണോ യുണൈറ്റഡിനെ സമനിലയിലേക്ക് എത്തിച്ചു.ബാക്കിയുള്ള യുണൈറ്റഡ് ഗോള്‍ നേടിയത് മേസന്‍ ഗ്രീന്വുഡ്,എഡിസന്‍ കവാനി എന്നിവര്‍ ആണ്.89 ആം മിനുട്ടില്‍ വില്ല താരം ഒലി വാട്കിന്‍സ് റെഡ് കാര്‍ഡ്‌ കണ്ടു പുറത്താകുകയും ചെയ്തു.

 

Leave a comment