European Football Foot Ball Top News

ഹാരി കേയിനിനെ ലക്ഷ്യമാക്കി ചെല്‍സിയും

May 9, 2021

ഹാരി കേയിനിനെ ലക്ഷ്യമാക്കി ചെല്‍സിയും

ടോട്ടൻഹാം  താരത്തെ കൊണ്ടുവരാൻ ബ്ലൂസ് ആഗ്രഹിക്കുന്നു.ടോട്ടൻഹാം സ്‌ട്രൈക്കർ ഹാരി കെയ്നിനെ എന്ത് വില കൊടുത്തും സ്വന്തമാക്കാന്‍ ചെല്‍സി ആഗ്രഹിക്കുന്നു എന്ന് വെളിപെടുതിയത് ഫുട്ബോൾ ഇൻസൈഡർ ആണ്.സമ്മർ ട്രാൻസ്ഫർ വിൻഡോയ്ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി എന്നിവരുടെ പ്രധാന സൈനിംഗ് ടാര്‍ഗറ്റ് ആയി മാറിയിരിക്കുകയാണ് ഈ 27 ക്കാരന്‍.

കെയ്നിന്റെ മൂല്യം 100 മില്യൺ ഡോളറിലധികം (140 മില്യൺ ഡോളർ) ആണെന്ന് റിപ്പോർട്ടുകൾ ഉണ്ട്.തന്റെ ട്രോഫി അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി സ്പർസിനെ വിട്ടുപോകാൻ അദ്ദേഹത്തിനു മടിയില്ല എന്നും ഇതിനു മുന്നേ താരം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എത്തിയത് മുതല്‍ ടൂഷലിന്റെ കീഴില്‍ ചെല്‍സി തങ്ങളുടെ ബ്രാന്‍ഡ്‌ വാല്യൂ തിരിച്ചെടുക്കും എന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

 

 

 

 

 

Leave a comment