ഒടുവില്‍ നെയ്മര്‍ പിഎസ്ജിയുമായി കോണ്ട്രാക്റ്റ് സൈന്‍ ചെയ്തു
ഫ്രഞ്ച് ഭീമന്മാരുമായി ഒരു പുതിയ ദീർഘകാല കരാറിന് ബ്രസീൽ താരം ഒടുവിൽ ഒപ്പിട്ടു. പാരീസ് സെന്റ് ജെർമെയ്നിൽ നെയ്മർ ഒരു പുതിയ കരാർ ഒപ്പിട്ടതായി റിപ്പോർട്ട് ചെയ്തത് എൽ എക്വിപ്പേ ആണ്.ബ്രസീൽ താരം ബാഴ്സലോണയിലേക്കുള്ള തിരിച്ചുവരവുമായി നിരന്തരം ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും അതിനെല്ലാം ഈ ഒരു നീക്കത്തോടെ ഒരു അറുതി വന്നേക്കും.
2026 വരെ ആണ് കോണ്ട്രാക്റ്റ് കാലാവധി.മറ്റൊരു പിഎസ്ജി താരമായ കിലിയന്‍ എംബാപ്പെയേ ടീമില്‍ തുടരാന്‍ പിഎസ്ജി നിര്‍ബന്ധിക്കുന്നുണ്ട്.എന്നാല്‍ താരം തന്റെ ലക്ഷ്യം റയല്‍ മാഡ്രിഡ് ആണ് എന്ന് ഇതിനു മുന്നേ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്.അടുത്ത സമ്മറില്‍ റയല്‍ താരത്തിനു വേണ്ടി വലിയ ഒരു ഓഫര്‍ നല്‍കും എന്നാണ് അറിയാന്‍ കഴിഞ്ഞത്.






































