ആരാധകരോട് മാപ്പ് ചോദിച്ച് ഹസാര്‍ഡ്
റയൽ മാഡ്രിഡിന്റെ ചാമ്പ്യൻസ് ലീഗ് പുറത്തായതിനെത്തുടർന്ന് പിച്ചിൽ ചെൽസി കളിക്കാരുമായി പൊട്ടിചിരിച്ചതിന് ഈഡൻ ഹസാർഡ് റയല്‍ ആരാധകരോട് ക്ഷമാപണം നടത്തി.കളിക്കാർ പിച്ച് വിടുമ്പോൾ ചെൽസി താരങ്ങള്‍ ആയ കർട്ട് സൌമ , എഡ്വാർഡ് മെൻഡി എന്നിവരോടൊപ്പം തമാശ പറഞ്ഞു ചിരിക്കുന്ന ഹസാര്‍ഡിന് റയലിന്റെ തോല്‍വി ഒട്ടും അലട്ടുന്നില്ല എന്നും താരത്തിനു റയലിന്റെ ജേഴ്സി ഇടാനുള്ള യോഗ്യത ഇല്ലെന്നും ആരാധകര്‍ പറഞ്ഞിരുന്നു.
ക്ഷമിക്കണം,റയൽ മാഡ്രിഡ് ആരാധകരെ വ്രണപ്പെടുത്തുന്നത് എന്റെ ഉദ്ദേശ്യമായിരുന്നില്ല.റയൽ മാഡ്രിഡിനായി കളിക്കണമെന്നത് എല്ലായ്പ്പോഴും എന്റെ സ്വപ്നമാണ്.ഞാന്‍ ഇവിടെ എത്തിയത് ജയിക്കാന്‍ വേണ്ടി മാത്രം ആണ്.സീസൺ അവസാനിച്ചിട്ടില്ല, ഒരുമിച്ച് ഞങ്ങൾ ഇപ്പോൾ ലാ ലിഗയ്ക്കായി യുദ്ധം ചെയ്യും. ഹലാ മാഡ്രിഡ്!”സാർഡ് ഇൻസ്റ്റാഗ്രാമിൽ എഴുതി.






































