യുണൈറ്റഡ് യൂറോപ്പ ഫൈനലില്‍
യൂറോപ്പ ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വ്യാഴാഴ്ച രാത്രി എ.എസ് റോമയോട് 3-2 ന് പരാജയപ്പെട്ടെങ്കിലും ടോട്ടല്‍ അഗ്രിഗേറ്റ് സ്കോറിന്റെ ബലത്തില്‍ അവര്‍ യൂറോപ്പ ഫൈനലിലേക്ക് മുന്നേറും.മാഞ്ചസ്റ്ററിലെ ആദ്യ പാദത്തിൽ നിന്ന് 6-2 ലീഡ് നേടിയാണ് സന്ദർശകർ റോമിലെത്തിയത്.
മത്സരത്തിന്റെ തുടക്കത്തിൽ ഒരു ഗോള്‍ അവസരം നഷ്ടപ്പെടുത്തിയ എഡിൻസൺ കവാനി, പകുതി സമയത്തിന് തൊട്ടുമുമ്പ് തന്റെ അടുത്ത അവസരത്തിൽ യുണൈറ്റഡിന് ലീഡ് നേടി കൊടുത്തു.എന്നാല്‍ രണ്ടാം പകുതിയില്‍ രണ്ടു ഗോള്‍ തുടരെ തുടരെ നേടി കൊണ്ട് റോമ ലീഡ് തിരിച്ചുപിടിച്ചു.എഡിന് ഡ്സെക്കോ,ബ്രയാന്‍ ക്രിസ്റ്റാന്റെ എന്നിവര്‍ ആണ് ഗോള്‍ നേടിയത്.68 ആം മിനുറ്റില്‍ ഗോള്‍ നേടി കൊണ്ട് കവാനി വീണ്ടും സ്കോര്‍നില സമനിലയാക്കി.83 ആം മിനുട്ടില്‍ ആലേക്സ് ടെലെസ് നേടിയ ഓണ്‍ ഗോളില്‍ ആണ് റോമ വിജയം നേടിയത്.






































