വനിത ലോകകപ്പ് ഫുട്ബാളിൽ ഇറ്റലിക്ക് ജയം
ഫ്രാൻസ്: ഫ്രാൻസിൽ നടക്കുന്ന ഫിഫ വനിത ലോകകപ്പ് ഫുട്ബാൾ മത്സരത്തിൽ ഇറ്റലിക്ക് ജയം. ചൈനയെ എതിരില്ലാത്ത രണ്ട ഗോളുകൾക്കാണ് ഇറ്റലി തോൽപ്പിച്ചത്. ജയത്തോടെ ഇറ്റലി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.
ഇറ്റലിയുടെ വാലെന്റിന ആണ് ആദ്യ ഗോൾ നേടിയത്. മത്സരത്തിന്റെ പതിനഞ്ചാം മിനിറ്റിൽ ആണ് ആദ്യ ഗോൾ നേടിയത്.നാൽപ്പത്തിയൊമ്പതാം മിനിറ്റിൽ ഗല്ലി ആണ് ഇറ്റലിക്ക് വേണ്ടി രണ്ടാം ഗോൾ നേടിയത്. മികച്ച പ്രകടനമാണ് ഇറ്റലി നടത്തിയത്. ഗ്രൗണ്ടിൽ നിറഞ്ഞു നിന്ന ഇറ്റലി ചൈനയുടെ മധ്യനിരയെ പൂർണമായി തകർത്തു.






































