ആരാധകരുടെ രോഷം അടക്കാന്‍ ഹാരി കെയിനിനെ കൊണ്ട് വരാന്‍ യുണൈറ്റഡ് പദ്ധതിയിടുന്നു
യുണൈറ്റഡ് ആരാധകരെ സമാധാനിപ്പിക്കുന്നതിന്റെ ഭാഗമായി ക്ലബ് മാനേജ്മെന്‍റ് ടോട്ടന്‍ഹാം സ്ട്രൈക്കര്‍ ഹാരി കെയിനിനെ വാങ്ങാന്‍ ലക്ഷ്യം ഇടുന്നു.125 മില്യണ്‍ ഡോളര്‍ ആണ് താരത്തിനു വേണ്ടി യുണൈറ്റഡ് നല്കാന്‍ ഉദ്ദേശിക്കുന്ന ബിഡില്‍ ഉള്ളത്.പ്രമുഘ പത്രമായ ദി സണ്‍ ആണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്.
നിലവില്‍ ടോട്ടന്‍ഹാമില്‍ താരത്തിനു വേണ്ടി ഒരു പ്രോജക്റ്റ് നല്കാന്‍ ആരും തന്നെയില്ല.പ്രമുഘ മാനേജര്‍ ജോസ് മോറിഞ്ഞോയെ അവര്‍ ഫയര്‍ ചെയ്തത് ഹാരി കെയിനിനെ ക്ലബ് വിടാന്‍ പ്രേരിപ്പിച്ചേക്കാം.അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കാനുള്ള യോഗ്യത നേടാന്‍ പരാജയപ്പെട്ട ടോട്ടന്‍ഹാം ഇനി കെയിനിനെ എന്തു പറഞ്ഞു ടീമില്‍ തുടരാന്‍ സമ്മതിപ്പിക്കും എന്നതും കാണേണ്ട കാഴ്ച്ചയാണ്.സൂപ്പര്‍ ലീഗിന് പിന്നാലേ പ്രവര്‍ത്തിച്ചതിന് ആരാധകര്‍ ഒറ്റകെട്ടായി ക്ലബിനെ പ്രതിസന്തിയില്‍ ആക്കുമ്പോള്‍ നല്ലൊരു സൈനിങ് നടത്താതെ അവര്‍ക്ക് വേറെ മാര്‍ഗമൊന്നുമില്ല.






































